കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ്; മാര്‍ക്കറ്റ് അടച്ചിടും

കോഴിക്കോട്> ജില്ലയിലെ പ്രധാന വ്യാപര കേന്ദ്രമായ പാളയം മാര്ക്കറ്റ് അടച്ചിടും.മാര്ക്കറ്റില് 232 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് ഇത്രയും പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

പാളയം മാര്ക്കറ്റിലെ വ്യാപാരികള്, തൊഴിലാളികള്, ജീവനക്കാര് എന്നിവരില് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച സെന്ട്രല് മാര്ക്കറ്റില് മാത്രം 113 പേര്ക്ക് രോഗം ബാധിച്ചതോടെ മാര്ക്കറ്റ് അടച്ചിരുന്നു.

Post a Comment

Previous Post Next Post