തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ നാല് മരണം

തിരുവനന്തപുരം |  കിളിമാനൂര്‍ കാരേട്ടില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് പേര്‍ മരിച്ചു. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീര്‍, സുല്‍ഫി, ലാല്‍, നജീബ് എന്നിവരാണ് മരിച്ചത്. എല്ലാവരും നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവരാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. കലങ്കിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിയുകയായിരുന്നു. തിരുവന്തപുരത്തേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

 

Post a Comment

Previous Post Next Post