കോളേജുകള്‍ വീണ്ടും തുറക്കുന്നു; ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും


ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ കോളേജുകള്‍ വീണ്ടും തുറക്കുന്നു. പുതിയ അക്കാദമിക് കലണ്ടറിന് യുജിസി വിദഗ്ധ സമിതി അംഗീകരം നല്‍കി.

ഒറ്റ ക്ലിക്കിൽ ഏതു വാഹനത്തിന്റെയും മുഴുവൻ വിവരങ്ങൾ അറിയും click

ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ നവംബര്‍ ഒന്നിന് തുടങ്ങുമെന്നാണ് കലണ്ടറിലുള്ളത്. നവംബര്‍ 31 ന് അകം എല്ലാ വിധ പ്രവേശന നടപടികളും പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. യുജിസിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി 2020-21 അക്കാദമിക് സെഷന്‍ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കാം.


യോഗ്യതാ പരീക്ഷയില്‍ ഫലം പ്രഖ്യാപിക്കുന്നതില്‍ കാലതാമസമുണ്ടെങ്കില്‍ നവംബര്‍ 18 നകം സര്‍വകലാശാലകള്‍ അക്കാദമിക് സെഷന്‍ ആസൂത്രണം ചെയ്ത് ആരംഭിക്കണം. എന്നാല്‍ ക്ലാസ്സുകള്‍ ഓണ്‍ലൈനായോ, ഓഫ്‌ലൈനായോ നടത്തണമെന്നത് സംബന്ധിച്ച് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നില്ല.

നേരത്തെ സെപ്റ്റംബര്‍ ഒന്നു മുതല്‍ ബിരുദക്ലാസുകള്‍ തുടങ്ങാനായിരുന്നു യു ജി സിയുടെ ആദ്യത്തെ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതു നവംബര്‍ ഒന്നിലേക്ക് മാറ്റുകായിരുന്നു.


Post a Comment

Previous Post Next Post