വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നതിന് ശേഷവും കൊലവിളിയുമായി കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കോഴിക്കോട് മുക്കം മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായ യൂസാരി മുഹമ്മദ് കുഞ്ഞാക്കയാണ് ഫെയ്സ്ബുക്കിൽ പരസ്യമായി കൊലവിളിയുമായി എത്തിയിരിക്കുന്നത്. ബബിൻ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനെതിരെയാണ് ഇയാൾ വധഭീഷണിയുമായി എത്തിയിരിക്കുന്നത്.
കൊലപാതകത്തിന് ശേഷം ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിൽ ഭീഷണിയും അസഭ്യം പറച്ചിലുമായി ആക്രമണം അഴിച്ചുവിടുകയാണ് യൂത കോൺഗ്രസ് പ്രവർത്തകർ. "സഖാക്കളുടെ ഇക്കൊല്ലത്തെ ഓണം രക്തത്തിൽ മുങ്ങി ചത്തു " എന്നായിരുന്നു ലീഗ് വനിതാ നേതാവ് ഷഹന കല്ലടിയുടെ പോസ്റ്റ്.
Post a Comment