കോവിഡ് ; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെയും ജോലിയില്‍ നിന്നു താൽക്കാലികമായി മാറ്റി

 കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുഴുവന്‍ സുരക്ഷാ ജീവനക്കാരെയും ജോലിയില്‍ നിന്നു താല്ക്കാലികമായി മാറ്റി. ആശുപത്രിയിലെ ഏഴ് സെക്യൂരിറ്റി ജീവനക്കാര്‍ക്കും ഒരു ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണ് ജീവനക്കാരോട്   താൽക്കാലികമായി ജോലിയിൽ നിന്നു    മാറിനിൽക്കാൻ ആശുപത്രി ആവശ്യപ്പെട്ടത്.

രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലുള്ള ഏഴു സുരക്ഷാ ജിവനക്കാരും തല്‍ക്കാലം ജോലിക്കെത്തെണ്ട എന്ന നിര്‍ദേശം ആശുപത്രി നല്‍കിയിട്ടുണ്ട്. പകരമായി ശുചീകരണ തൊഴിലാളികള്‍ക്കാണ് ആശുപത്രിയുടെ സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്.

അതേസമയം 519 പേര്‍ കൂടി ഇന്നലെ ജില്ലയില്‍ കൊറോണ നിരീക്ഷണത്തിലായി. ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടനുസരിച്ച് 15,127 പേരാണ് ആകെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

Post a Comment

Previous Post Next Post