ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നിർജീവം, യൂത്ത് ലീഗ് നേതൃത്വത്തിലും നേതൃത്വ പോര്

കാസർകോട്: S NEWS ONLINE
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആസനമായിട്ടും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞിട്ടില്ലന്ന് ലീഗ് പ്രവർത്തകർക്കിടയിൽ തന്നെ സ്വകാര്യ ചർച്ചയായി.
Read also
ചെർക്കളം അബ്ദുല്ല സാഹിബ് അദ്ധ്യക്ഷ പദവിയിലുണ്ടായിരുന്ന കാലമായിരുന്നു മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ സുവർണ്ണകാലമായിരുന്നുവെന്നും, ഏറെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും പാർട്ടിയെ ഐക്യത്തോടെ കൊണ്ട് പോകാൻ അദ്ദേഹത്തിന് ആയിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു.
എം.സി.ഖമറുദ്ദീൻ അദ്ധ്യക്ഷ സ്ഥാനത്ത് അവരോധിതനായതിന് ശേഷം പാർട്ടിയുടെ കെട്ടുറപ്പ് തകരുകയും, പ്രവർനങ്ങൾ മന്ദീഭവിക്കുകയും ചെയ്തതിന് കാരണം, അദ്ദേഹത്തിന് മേൽ നിരന്തരം വന്ന സാമ്പത്തിക ആരോപണങ്ങളായിരുന്നു. മുസ്ലിം ലീഗുമായി ഒരു ബന്ധവുമില്ലാത്ത സ്വകാര്യ കച്ചവടത്തിന്റെ പേരിൽ അദ്ദേഹം നടത്തിയ കച്ചവട താൽപര്യങ്ങൾ വിനയായി തീർന്നത് ജില്ലാ മുസ്ലിം ലീഗിനായിരുന്നു എന്നതാണ് യാഥാർത്ഥ്യം.
Read also
ഫാഷൻ ഗോൾഡ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നുവെങ്കിലും, പ്രസ്തുത സ്ഥാപനത്തിന്റെ ഓഹരി വിപണനത്തിന് പാർട്ടി അധ്യക്ഷ സ്ഥാനം ഒരു ഘടകമായിരുന്നുവെന്നും, അതിനിടയിൽ തന്നെ തൃക്കരിപ്പൂരിലെ ജെം സ്കൂളിന്റെ വഖഫ് ഭൂമി വ്യാജമായി കൈവശപ്പെടുത്തുകയും വൻ വിവാദങ്ങൾക്കു് ശേഷം തിരിച്ച് നൽകേണ്ടി വരികയും ചെയ്തതും ജില്ലാ മുസ്ലിം ലീഗ് ഘടകത്തിന് രാഷ്ടീയയായി ഏറെ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.
മുസ്ലിം ലീഗിന്റെ ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെട്ട ഒരു പ്രശ്നത്തിലും ജില്ലാ മുസ്ലിം ലീഗിന് ഒരഭിപ്രായവും രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 
Read also
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടി എ.അബ്ദുറഹിമാന്റെ അനാരോഗ്യവും, ജില്ലാ കമ്മിറ്റിയെ ഏറെ ബാധിച്ചു എന്നതാണ് യാഥാർത്ഥ്യം, നിലവിൽ മുസ്ലിം ജില്ലാ കമ്മിറ്റി നിശ് ക്രിയമായി കിടക്കുന്നതിനിടയിൽ തന്നെ ജില്ലാ യൂത്ത് ലീഗ് നേതൃത്വനിരയിലും ചേരിപ്പോര് കാരണം ഒരു പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നും ആസനമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് ലഭ്യമാകേണ്ടുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പോലും തയ്യാറാക്കാൻ പോലും ഇതുവരെയായി ഒരു ശ്രമവും നടന്നിട്ടില്ലെന്നും യൂത്ത്  നേതൃത്വത്തിലുള്ള നേതാക്കൾ പൊതുപ്രവർത്തനം നടത്തിയതിന്റെ  പേര് പറഞ്ഞ് അവാർഡുകളുടെ പിന്നാലെ പോകുന്നതിലാണ് താൽപര്യം കാണിക്കുന്നതെന്നും ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു.
Read also
നിലവിലെ അദ്യക്ഷൻ ടി.ഇ.അബ്ദുല്ലയാണെങ്കിലും അദ്ദേഹത്തിനും ആരോഗ്യ പ്രശ്നങ്ങളാൽ ഓടി ചാടി നടന്ന് കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളതെന്നും വിലയിരുത്തപ്പെടുന്നു. കാസർകോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ഇത്രയും ദുർബലമായ ഒരവസ്ഥ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും, സമഗ്രമായ അഴിച്ച് പണിയിലൂടെ ജില്ലാ കമ്മിറ്റിയെയും സംഘടന സംവിധാനങ്ങളെയും പുന:സംഘടിപ്പിക്കേണ്ടതുണ്ടെന്നും പാർട്ടി പ്രവർത്തകർ സ്വകാര്യം പറയുകയാണ്.

Post a Comment

Previous Post Next Post