കോഴിക്കോട്: കോവിഡ് ബാധിച്ച് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. എന്നാല്‍, കുട്ടിക്ക് രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് അറിയില്ല. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ശരീഫിന്റെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്.
കടുത്ത പനിയെ തുടര്‍ന്ന് ഇന്ന് 6 മണിയോടെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഉടനെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ആന്റിജന്‍ പരിശോധനയ്ക്ക് സാംപിളും ശേഖരിച്ചു. എന്നാല്‍, അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ തന്നെ കുട്ടി മരിക്കുകയും ചെയ്തു.
Post a Comment