സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്; കുറ്റസമ്മതം നടത്താന്‍ തയ്യാറാണെന്ന് സന്ദീപ് നായര്‍ കോടതിയില്‍

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. കോടതിയില്‍ കുറ്റസമ്മതം നടത്താന്‍ തയാറാണെന്ന് പ്രതി സന്ദീപ് നായര്‍ അറിയിച്ചു. തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് കാണിച്ച് സന്ദീപ് നായര്‍ എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി.

എന്നാല്‍ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കോടതി വ്യക്തമാക്കി. സിആര്‍പിസി 164 പ്രകാരം ഉടന്‍ തന്നെ സന്ദീപ് നായരുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാകും മാപ്പുസാക്ഷിയാക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.മാപ്പ് സാക്ഷി ആക്കിയാലും ശിക്ഷ ഒഴിവാക്കുമെന്ന് പറയനാകില്ലെന്നും കോടതി വ്യക്തമാക്കി

Post a Comment

Previous Post Next Post