ലൈഫ് മിഷന്‍ പദ്ധതി: സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു

തിരുവനന്തപുരം | വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ്  അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിതച്ചത്.

ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുന്നത് സംബന്ധിച്ച് എ ജി . സിപി സുധാകര പ്രസാദിനോട് നിയമോപദേശം തേടിയിരുന്നു. ഏകപക്ഷീയമായ ഇത്തരംനടപടിയെ ചോദ്യം ചെയ്യാനാവുമെന്നാണ് ലഭിച്ച നിയമോപദേശം.
ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ ഉടന്‍ ഹരജി നല്‍കാനും ധാരണയായിട്ടുണ്ട്. സ്വമേധയാ അന്വേഷണം ആരംഭിച്ച സിബിഐ നടപടിയെ ചോദ്യം ചെയ്ത് കൊണ്ടാണ് ഹരജി നല്‍കുക.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയാണ് സി ബി ഐ കേസെടുത്ത്

Post a Comment

Previous Post Next Post