ദമാം |സഊദിയില്‍ 552 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്നവരില്‍ 1185 പേര്‍ രോഗമുക്തി നേടുകയും,30 പേര്‍ മരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു
ജിദ്ദ 07, റിയാദ് 05,ത്വായിഫ് 03,ബുറൈദ 03,ജിസാന്‍ 02,സകാക 02,മക്ക 01, ഹാഇല്‍ 01, നജ്റാന്‍ 01,മഹാഇല്‍ അസീര്‍ 01,ശറൂറ 01,ഹഫര്‍ അല്‍ബാത്തിന്‍ 01,അല്‍-നമാസ് 01,ളമദ് 01 എന്നിങ്ങനെയാണ് വിവിധ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 4,452 ആയി
ജിദ്ദ 66,മക്ക 53 ,അല്‍ഹുഫൂഫ് 42,മദീന 33,റിയാദ് 33,ദമാം 31 , അല്‍-മുബറസ് 21,ഹായില്‍ 21,ഖമീസ് മുശൈത്ത് 20 എന്നിങ്ങനെയാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 330,798 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 312,684 പേര്‍ രോഗമുക്തിയും നേടിയതോടെ കൊവിഡ് ഭേദമായവരുടെ നിരക്ക് 94.52 ശതമാനമായി ഉയര്‍ന്നു .ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13572 ആയി കുറഞ്ഞു .ഇവരില്‍ 1121 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. 48,367 സ്രവ സാമ്പിളുകളുടെ പരിശോധന പൂര്‍ത്തിക്കിയതോടെ ആകെ പരിശോധനകളുടെ എണ്ണം 61,41,968 ആയി ഉയര്‍ന്നു
Post a Comment