മൂന്നംഗ കുടുംബം ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍

കാസര്കോട്> ചെങ്കള തൈവളപ്പില് ക്വാര്ട്ടേഴ്സില് മൂന്നംഗ കുടുംബത്തെ മരിച്ചനിലയില് കണ്ടെത്തി. വിഷം കഴിച്ചതാണെന്ന് സംശയിക്കുന്നു. തിരുവനന്തപുരം സ്വദേശിയും തയ്യല് തൊഴിലാളിയുമായ മിഥ്ലാജ് (55), ഭാര്യ പൊവ്വല് മാസ്തികുണ്ടിലെ സാജിദ (33), മകന് ഫഹദ് (13) എന്നിവരാണ് മരിച്ചത്.

ക്വാര്ട്ടേഴ്സിന്റെ വാതില് തുറക്കാത്തതിനാല് പരിസരവാസികള് ചൊവ്വാഴ്ച പകല് പതിനൊന്നോടെ ജനാലവഴി നോക്കിയപ്പോഴാണ് കിടപ്പുമുറിയില് മരിച്ചനിലയില് കണ്ടെത്തിയത്. പൊലീസെത്തി വാതില് തകര്ത്ത് അകത്തുകടക്കുകയായിരുന്നു.

വിഷം കഴിക്കാന് ഉപയോഗിച്ചുവെന്ന് കരുതുന്ന ഗ്ലാസ് മൃതദേഹങ്ങള്ക്ക് സമീപം കണ്ടെത്തി. ഇവര് നാല് വര്ഷമായി തൈവളപ്പിലെ ക്വാര്ട്ടേഴ്സിലാണ് താമസം. മിഥ്ലാജും സാജിദയും ചെങ്കള ഇന്ദിരാനഗറില് തയ്യല് കട നടത്തുകയാണ്. ഫഹദ് എട്ടാംക്ലാസ് വിദ്യാര്ഥിയാണ്. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു. 

മൃതദേഹങ്ങള് പോസ്മോര്ട്ടത്തിനായി കണ്ണൂര് ഗവ. മെഡിക്കല് കോളേജിലേക്ക് മാറ്റി. പരേതനായ അബ്ദുള് അസീസ്, മറിയുമ്മ ദമ്പതികളുടെ മകളാണ് മരിച്ച സാജിദ. സഹോദരങ്ങള്: നൗഫല് മുഹമ്മദ്, നൂര്ജഹാന്, മുസലീന ബാനു, റുബീന

Post a Comment

Previous Post Next Post