ഖമറുദ്ദീനെ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി .ഫാഷൻ ഗോൾഡ് ബിസിനസ് പൊളിഞ്ഞതാണ്, വഞ്ചനയും തട്ടിപ്പുമല്ല, സ്വകാര്യ കടം പാര്‍ട്ടി ഏറ്റെടുക്കില്ല, പാര്‍ട്ടി നിക്ഷേപകര്‍കൊപ്പം

മഞ്ചേശ്വരം എം.എല്‍.എ ആയ ഖമറുദ്ദീന്റെ ബിസിനസ് പൊളിഞ്ഞതാണെന്നും വഞ്ചനയും തട്ടിപ്പുമല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി . പ്രൈവറ്റ് കടം പാര്‍ട്ടി ഏറ്റെടുക്കില്ല, ആറു മാസത്തിനകം പണം തിരിച്ചു നല്‍കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ആളെന്ന നിലയില്‍ അദ്ദേഹം ബാധ്യതകള്‍ കൊടുത്തൂവീട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
READ ALSO
കാസര്‍കോഡ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട മുഴുവന്‍ കടങ്ങളും ഖമറുദ്ദീന്‍ എം.എല്‍.എ ആറ് മാസത്തിനകം കൊടുത്തു വീട്ടാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയതായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പറഞ്ഞു. പാണക്കാട്ട് കാസര്‍കോഡ് ജില്ലാ നേതാക്കളുടേയും സംസ്ഥാന നേതാക്കളുടേയും യോഗത്തിനു ശേഷം സംസാരിക്കുകയാരുന്നു തങ്ങള്‍. പാര്‍ട്ടിയുടെ ജില്ലാ നോതൃത്വവുമായും ഖമറുദ്ദീനുമായും സംസാരിച്ച ശേഷമാണ് ഈ തീരുമാനം പാര്‍ട്ടി എടുത്തതെന്നും തങ്ങള്‍ വ്യക്തമാക്കി.

യോഗ വിവരങ്ങള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദാണ് പത്ര സമ്മേളനത്തില്‍ വ്യകത്മാക്കിയത്. പാര്‍ട്ടി നിക്ഷേപകര്‍ക്കൊപ്പമാണ്. ഈ മാസം 30 നകം എത്ര രൂപ കടമുണ്ടെന്നും എത്ര ആസ്തിയുണ്ടെന്നും ഖമറുദ്ദീന്‍ ലീഗ് നേതൃത്വത്തെ അറിയിക്കണം. ആറു മാസത്തിനകം മുഴുവന്‍ കടവും വീട്ടണം. ഇതിനു ഫാഷന്‍ ഗോള്‍ഡ് ബിസിനസ് സംരഭത്തിനുള്ള മുഴുവന്‍ ആസ്തിയും ബന്ധുക്കളുടേയും അഭ്യുദയ കാംക്ഷികളുടേയും ആസ്തിയും ഉപയോഗപ്പെടുത്തണം. നിലവില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം ഖമറുദ്ദീന്‍ രാജിവെച്ചിട്ടുണ്ടെന്നും പാര്‍ട്ടി ഗൗരവം കാണുന്നത് നിക്ഷേപകരുടെ പ്രശ്‌നത്തിലാണെന്നും മജീദ് പറഞ്ഞു. 
Read also
അതേസമയം ഇന്നലെ തന്നെ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തിൽ നിന്നും ഖമറുദ്ദീന്‍ നീക്കിയിരുന്നു .ഇന്നത്തെ യോഗം കഴിഞ്ഞു രാജിവെക്കാമെന്ന് ഖമറുദ്ദീന്‍ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും യൂ ഡി എഫ് നേതാക്കൾ വഴങ്ങിയിരുന്നില്ല .

Post a Comment

Previous Post Next Post