ദിവസവും നടക്കുന്ന ആത്മഹത്യ വാർത്തകൾ നമ്മെ ഞെട്ടിച്ച് കൊണ്ടിരിക്കുന്നു.
പ്രണയ നൈരാസ്യം, കടക്കെണി, അപമാനം, കുടുംബ കലഹം തുടങ്ങി മൊബൈൽ നൽകാത്തതിന് പോലും ഉദരത്തിൽ കെട്ടി തൂങ്ങി തീർക്കുന്ന ജീവിതങ്ങൾ നമ്മെ അസ്വസ്തമാക്കുന്നില്ലെ?
കൊല്ലത്ത് കുറച്ച് ദിവസം മുമ്പ് നടന്ന ആത്മഹത്യ നമ്മെ ഏറെ വേദനിപ്പിച്ചു.വർഷങ്ങളോളം പ്രണയിച്ച് അവസാനം കാമുകൻ കാലുവാരിയപ്പോൾ ജീവിതം ഇവിടെ തീർക്കണമെന്ന് അവൾക്ക് തോന്നി! കഴിഞ്ഞ ദിവസമാണ് ചെങ്കള പഞ്ചായത്തിൽ 3 അംഗ കുടുംബം വാടക റൂമിൽ തൂങ്ങി ജീവതം അവസാനിപ്പിച്ചത്.കാരണം കടമായിരുന്നു എന്നാണറിഞ്ഞത്.
READ ALSO
ഓൺലൈൻ പഠനകാലത്ത് മക്കൾ കൂടുതൽ സമയം മൊബൈൽ ഉപയോഗിക്കുന്നത് ചോദ്യം ചെയ്യാൻ പോലും പേടിയാണ് കാരണം കുറച്ച് ദിവസം മുമ്പാണ് മൊബൈൽ നൽകാത്തതിൻ്റെ പേരിൽ പത്താം ക്ലാസുകാരൻ തൂങ്ങി മരിച്ചത്.
എന്ത് കൊണ്ടായിരിക്കാം ഇത്ര പെട്ടെന്ന് തൂങ്ങി മരണങ്ങൾ വർധിക്കാൻ കാരണം?
ജീവിതം അടിച്ച് പൊളിക്കണമെന്നും അതിനിടയിൽ വരുന്ന ചെറിയ പ്രശ്നങ്ങൾക്ക് പോലും പരിഹാരം കെട്ടി തൂങ്ങി തീർക്കലാണെന്ന് പുതുകാലത്ത് പലർക്കും തോന്നി തുടങ്ങി.
READ ALSO
ജീവിതത്തിൻ്റെ അർത്ഥവും ആയുസ്സുൻ്റെ വിലയും അറിയാതെ ഒരു മുഴം കയറിൽ തീർക്കുന്ന ജന്മങ്ങൾക്ക് തിരുത്തെഴുതേണ്ടതുണ്ട്.
എന്ത് പ്രശ്നങ്ങൾക്കും പരിഹാരമുണ്ടെന്നും കെട്ടി തൂങ്ങിയാൽ ഒരു പ്രശ്നവും അവസാനിക്കുന്നില്ലെന്നും പുതുതലമുറയെ പഠിപ്പിക്കണം.
ആത്മഹത്യ ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. സ്വന്തം ശരീരത്തെപ്പോലെ വിശ്വസിക്കാതെ നഷ്ടപ്പെടുത്തന്നവർ തെരുവിൽ കഷ്ടപ്പെടുന്നവരുടെ വേദനകൾ വായിക്കണം.
ചെറു സുഖങ്ങൾ നഷ്ടപ്പെടുമ്പോൾ ആത്മഹത്യക്ക് മുതിരുന്നവർ പരീക്ഷണങ്ങളാൽ ജീവിതം മുന്നോട്ട് നയിക്കുന്നവരോട് മനസ്സ് തുറക്കണം.
കൂട്ടുകാരനോട് മനസ്സ് തുറന്ന് പറയാൻ മാതാപിതാക്കളോട് തുറന്ന് സംസാരിച്ചാൽ തീരാത്ത പ്രശ്നങ്ങളുണ്ടോ?
സങ്കീർണ്ണമായ വിഷയങ്ങളിൽ ഇടപെടാൻ ഇവിടെ നിയമ, നീതിന്യായ സംവിധാനങ്ങളില്ലേ?
ജീവിതം തീർന്നെന്ന് നാം എന്തിന് സ്വയം വിധിക്കണം?
ഒരോ ജീവനുകളും വിലപ്പെട്ടതാണ്.
ചെറിയ കാര്യങ്ങളിൽ പതറാതെ പിടിച്ച് നിൽക്കാൻ നാം കൂടുതൽ ശക്തരാകണം.
READ ALSO
നിങ്ങളുടെ കറന്റ് ബില്ലിൽ 18% പിഴ വരുന്നു ഈ കാര്യങ്ങൾ ചെയ്തിട്ടില്ലെങ്കിൽ click
ആയിരക്കണക്കിന് 4k HD ക്ലാരിട്ടിയുള്ള ബാക്ക് ഗ്രൗണ്ട് പിക്ച്ചറുകൾ, കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുകൾ
ആയിരക്കണക്കിന് 4k HD ക്ലാരിട്ടിയുള്ള ബാക്ക് ഗ്രൗണ്ട് പിക്ച്ചറുകൾ, കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുകൾ
ജീവിൻ്റെ വില മനസ്സിലാക്കാൻ ഇടക്കിടെ അടുത്തുള്ള
ഹോസ്പിറ്റൽ ഒന്ന് പോയി നോക്കണം.
അപ്പോഴാണ് ജീവൻ്റെ വിലയറിയുക! സൗജന്യമായ വായു ശ്വസിച്ച് ജീവിക്കുന്നവർക്ക് മണിക്കൂറിന് വായുവിൻ പണം നൽകുന്നവരുടെ ദയനീയത കാണാം, അംഗങ്ങൾക്ക് ഒരു പ്രശ്നമില്ലാത്തിരിന്നിട്ടും ഭംഗി കൂട്ടാൻ പെടാപാട് പെടുന്നവർക്ക് അംഗവൈകല്യം സംഭവിച്ചവൻ്റെ വിലാപം കാണാം, ഫാസ്റ്റ്ഫുഡും കഴിച്ചുറങ്ങുന്നവർക്ക് സൗജന്യമായി നൽകുന്ന കഞ്ഞിയുടെ മുമ്പിലെ ക്യൂ കണ്ടാൽ വിശക്കുന്നവൻ്റെ ഉള്ളറിയാം ഇങ്ങനെ മറ്റുള്ളവരുടെ വേദനകളറിയുമ്പോഴാണ് നമ്മുടെ ജീവൻ്റെ മഹത്വം നാം മനസ്സിലാക്കുന്നത്. സ്വന്തം ശരീരത്തിലെ ഒരോ അവയവത്തിൻ്റെ വിലയും ഗുണവും തിരിച്ചറിഞ്ഞാൽ മാത്രമെ അത് സ്വയം നശിപ്പിക്കാൻ പാടില്ലെന്ന ബോധ്യം വരുകയുള്ളു. നീറുന്ന പ്രശ്നങ്ങളുണ്ടായിട്ടും പുഞ്ചിരിയോടെ നേരിടുന്നവരുടെ വേദന മനസ്സിലാക്കാൻ കൂടി സമൂഹം സമയം കണ്ടെത്തണം.
ചിലരെയെങ്കിലും ആത്മഹത്യ മുനമ്പിൽ നിന്ന് രക്ഷിക്കാൻ നമുക്കാകും .അവൻ്റെ പ്രശ്നങ്ങൾ കേൾക്കാനുള്ള സമയമെങ്കിലും നൽകിയാൽ അവനെ ആശ്വസിപ്പിക്കുന്ന രണ്ട് വാക്ക് പറഞ്ഞാൽ ചിലപ്പോൾ ജീവിതത്തിലേക്ക് തിരികെ നടത്താൻ നമുക്ക് കഴിഞ്ഞേക്കാം.
READ ALSO
കണ്ണ് ഇല്ലാതിരിക്കുമ്പോഴാണ് അതിൻ്റെ വിലയറിയുക എന്ന പഴമക്കാരുടെ ചെല്ല് ഉൾകൊണ്ട് ജീവിക്കണം. നമുക്ക് മുമ്പ് ജീവിതം കയറിൽ തീർത്തവരുടെ പ്രശ്നങ്ങൾ അവസാനിച്ചിട്ടുണ്ടോ?അവരുമായി ബന്ധപ്പെട്ടവർ പ്രശ്നങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതോടപ്പം അപമാനിതരായി കഴിയേണ്ടി വരുന്നു.
നാം കാരണം നമ്മുടെ പിന്മുറക്കാർ സമൂഹത്തിൻ്റെ ഒളിയമ്പുകൾ കേട്ട് ജീവികേണ്ടി വരുന്നു. ആത്മഹത്യ മുനമ്പിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ നടന്നവരുടെ ഒരു പാട് കഥകൾ നമ്മൾ കേട്ടിറ്റുണ്ട്. അവരുടെ ജീവിത പാഠങ്ങൾ ഒരാവർത്തി വായിച്ച് നോക്കണം. സിനമാക്കഥയല്ല ജീവിതമെന്നും ജീവിതത്തിൽ റീടേക്കില്ലെന്നും നാം ഉൾകൊള്ളണം.പ്രശ്നങ്ങളിൽ പതറിയിരുന്നെങ്കിൽ നമുക്ക് ഐൻസ്റ്റീനുമാരെ നഷ്ടപ്പെടുമായിരുന്നു. നിരന്തര പരിശ്രമങ്ങളാണ് ജീവിതത്തിൻ്റെ പടവുകൾ താണ്ടാനുള്ള ഒരു കുറുക്ക് വഴി.
വഞ്ചനകൾ തിരിച്ചറിഞ്ഞ് നന്മയോടപ്പം പരസ്പര സ്നേഹത്തോടെ ജീവിക്കുമ്പോഴാണ് ജീവിതം അർത്ഥപൂർണ്ണമാകുന്നത് .
ഒരിക്കലും സ്വന്തമായി തീർത്ത് സകല പ്രശ്‌നങ്ങളും അവസാനിച്ചെന്ന് കരുതുന്ന വിഡ്ഢികളാവരുത് നമ്മൾ.
നിറമുള്ള ലോകത്തെ ചെറിയ പ്രശ്നങ്ങളെ പുഞ്ചിരിച്ച് നേരിട്ട് ലോകത്തെ വിജയികളിൽ നമുക്കും ഇടം പിടിക്കാം. കൂട്ടുകാരുടെ കുടുംബങ്ങളുടെ സമൂഹത്തിൻ്റെ പ്രതീക്ഷകൾകൊത്ത് നമുക്ക് മുന്നേറാം...
ഷെയർ ചെയ്യുക
Post a Comment