
ന്യൂഡല്‍ഹി: കൊറോണ വൈറസിനെ നിസാരമായി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മത്സ്യ സമ്പദ യോജന ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിന്‍ കണ്ടുപിടിക്കുന്നത് വരെ കൊറോണ പ്രതിരോധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കൊറോണക്കെതിരെ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. വൈറസ് വ്യാപനത്തില്‍ നിന്നും രക്ഷപ്പെടാന്‍ വാക്‌സിന്‍ മാത്രമാണ് പോംവഴി. മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യത്തോടെയും സുരക്ഷിതമായും ഇരിക്കണം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ സംരക്ഷിക്കണം. പൊതുസ്ഥലത്ത് തുപ്പരുത്. ഇക്കാര്യങ്ങളെല്ലാം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment