സ്വർണക്കടത്ത്: മന്ത്രി കെ.ടി. ജലീലിനെ ഇ.ഡി. വീണ്ടും ചോദ്യം ചെയ്‌തേക്കും മുനാഫിഖെന്ന് പി.സി ജോർജ്

കൊച്ചി: 
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും ചോദ്യം ചെയ്തേക്കും. കെ.ടി. ജലീലിന്റെ ഉത്തരങ്ങളിൽ പൂർണ തൃപ്തിയില്ലാതെയാണ് കഴിഞ്ഞ ദിവസം ഇ.ഡി. അദ്ദേഹത്തെ വിട്ടയച്ചതെന്നാണ് സൂചനകൾ. മന്ത്രിയുടെ ഉത്തരങ്ങളിൽ വ്യക്തത വരുത്താനായി ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിച്ചേക്കും. യു.എ.ഇ. നയതന്ത്രബാഗേജിലെ സാധനങ്ങൾ എന്തായിരുന്നുവെന്ന് അറിയില്ലെന്നും തനിക്കു ലഭിച്ച പായ്ക്കറ്റുകളിൽ മതഗ്രന്ഥങ്ങളായിരുന്നെന്നും മന്ത്രി ജലീൽ ഇ.ഡിക്ക് മൊഴി നൽകിയിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി ഔദ്യോഗികബന്ധം മാത്രമേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. മതഗ്രന്ഥങ്ങൾ എത്തിച്ചതിനെക്കുറിച്ചുള്ള മന്ത്രിയുടെ ഉത്തരങ്ങളിൽ പൂർണതൃപ്തിയില്ലാതെയാണ് അന്വേഷണസംഘം വിട്ടയച്ചത്. ഇ.ഡി. ശേഖരിച്ച വിവരങ്ങളും മന്ത്രിയുടെ ഉത്തരങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. യു.എ.ഇ. കോൺസുലേറ്റുമായുള്ള ബന്ധപ്പെടലിലും നയതന്ത്രബാഗേജ് കൈകാര്യംചെയ്തതിലുമുള്ള പ്രോട്ടോകോൾ ലംഘനത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. സ്വപ്ന സുരേഷുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്നാണ് മന്ത്രി മൊഴി നൽകിയത്. എന്നാൽ ഇവർ തമ്മിൽ അല്പം കൂടി ആഴത്തിലുള്ള ബന്ധമുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡി. മന്ത്രിയുടെ ഉത്തരങ്ങളിൽ വ്യക്തത വരുത്താനായി ആവശ്യമെങ്കിൽ വീണ്ടും കൊച്ചിയിലെ ഓഫീസിലേക്ക് വിളിപ്പിച്ചേക്കും എന്ന സൂചനയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നൽകുന്നത്. 

Post a Comment

Previous Post Next Post