പൊന്നാനി: വഴിയിൽ നിന്നും വീണു കിട്ടിയ വിലപിടിപ്പുള്ള സ്മാർട്ട് വാച്ച് ഉടമക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. പൊന്നാനി ചാണാ റോഡ് സ്വദേശിയും വണ്ടിപ്പേട്ടയിലെ ഓട്ടോ ഡ്രൈവറുമായ രായൻ മരക്കാർ വീട്ടിൽ മുഹമ്മദ് ഷമീർ ആണ് കഴിഞ്ഞ ദിവസം തനിക്കു വീണുകിട്ടിയ പട്ടാമ്പി സ്വദേശിയുടെ സ്മാർട്ട് വാച്ച് പൊന്നാനി പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉടമക്ക് തിരിച്ചു നൽകിയത്.
പട്ടാമ്പിയിലെ പ്രാദേശിക മാധ്യമ പ്രവർത്തകൻ യു എ റഷീദ് പാലത്തറ ഗേറ്റിന്റെ സ്മാർട്ട് വാച്ചാണ് വണ്ടിപ്പേട്ട പരിസരത്ത് വീണുപോയത്. തുടർന്ന് പൊന്നാനി എമർജൻസി ടീം, പള്ളി ഇമാം ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകർ മുഖേനയും മറ്റും വാച്ച് നഷ്ടപ്പെട്ട പരസ്യം നൽകിയിരുന്നു. മിനിറ്റുകൾക്കകം മെസ്സേജ് ശ്രദ്ധയിൽപെട്ട വാച്ച് ലഭിച്ച ഓട്ടോ ഡ്രൈവർ ഉടമയെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
പൊന്നാനി പോലീസ് സ്റ്റേഷനിൽ വെച്ച് ഷമീർ വാച്ച് ഉടമ യുഎ റഷീദിന് കൈമാറി. നന്ദി സൂചകമായുള്ള ഉപഹാരവും ഷമീറിന് ചടങ്ങിൽ സമ്മാനിച്ചു. പൊന്നാനി പോലീസ് സ്റ്റേഷൻ അഡീഷണൽ എസ്‌ഐ അയ്യപ്പൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ വിനോദ് ടിഎം, സീനിയർ സിവിൽ പൊലീസ് ഓഫീസർ മനോജ്, പൊന്നാനി എമർജൻസി ടീം പ്രവർത്തകരായ എസ് കെ മുസ്തഫ പൊന്നാനി, നിസാർ വെളിയങ്കോട്, അലി പൊന്നാനി, വണ്ടിപ്പേട്ട മസ്ജിദ് ഇമാം ടിപി മുസ്തഫ ഫാളിലി, ഹാഫിസ് സുഹൈൽ പുതുപൊന്നാനി എന്നിവർ ാേസംബന്ധിച്ചു.
Post a Comment