കനത്ത മഴ ബുധനാഴ്ച വരെ തുടരും; ജാഗ്രതാ നിര്‍ദേശവുമായി ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം | സംസ്ഥാനത്ത് കനത്ത മഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദവും അറബിക്കടലില്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരളം വരെ തുടരുന്ന ന്യൂനമര്‍ദ മേഖലയുടെ സാന്നിധ്യവും കാരണമാണ് വീണ്ടും മഴ ശക്തമായത്. ഉരുള്‍പ്പൊട്ടല്‍ മേഖലകളില്‍ കഴിയുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പിണ്ട്.

കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post