പ്രതിഷേധത്തിനു പിന്നാലെയാണ് കേസ് എടുത്തതെന്നും അവർ പറഞ്ഞു. അതേസമയം പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം പോലീസ് നിഷേധിച്ചു. യുവതിയുടെ ദേഹത്ത് നിരവധി ഒടിവുകളുണ്ടെന്നും നാവിന് മുറിവേറ്റിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. യുവതിയുടെ നില അതീവ ഗുരുതരമായതിനാൽ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിലാണ് യുവതി ചികിത്സയിലുള്ളത്. കൃഷിയിടത്തിൽ പുല്ല് മുറിക്കാൻ അമ്മയ്ക്കും സഹോദരനും ഒപ്പം പോയതായിരുന്നു പെൺകുട്ടി. പുല്ലുമായി സഹോദരൻ ആദ്യം വീട്ടിലേക്ക് മടങ്ങി. പെൺകുട്ടിയും അമ്മയും പുല്ല് മുറിക്കുന്നത് തുടർന്നു. ഇരുവരും ഇരുവശത്തേക്കാണ് നീങ്ങിയത്. ഇതേത്തുടർന്ന് പെൺകുട്ടിയും അമ്മയും പരസ്പരം അകലത്തിലായി.
ഈ സമയം നാലോ അഞ്ചോ ആളുകൾ പിന്നിൽനിന്ന് വന്ന് പെൺകുട്ടിയുടെ കഴുത്തിൽ, അവൾ ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ കുരുക്കി വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ ഇളയ സഹോദരൻ എൻ.ഡി.ടിവിയോടു പറഞ്ഞു. പെൺകുട്ടിയെ കാണാതായതോടെ അമ്മ തിരച്ചിൽ ആരംഭിച്ചു. ബോധരഹിതയായ നിലയിലാണ് അമ്മ പെൺകുട്ടിയെ കണ്ടെത്തിയത്.
Read more അവിവാഹിതരെ അലട്ടുന്ന 10 ലൈംഗികസംശയങ്ങൾ
Post a Comment