യു.പിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപതുകാരി അതീവ ഗുരുതരാവസ്ഥയിൽ: ശരീരത്തിൽ ആഴത്തിൽ ഓടിവുകൾ:


ലഖ്നൗ: ഉത്തർ പ്രദേശിൽ ഇരുപതു വയസ്സുകാരി കൂട്ട ബലാത്സംഗത്തിനിരയായി. ശരീരമാകസകലം പരിക്കേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ ഹാഥ്രസിലാണ് സംഭവം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് ആക്രമണത്തിന് ഇരയായതെന്നും ഉയർന്ന ജാതിയിൽപ്പെട്ട നാലുപേരാണ് ഉപദ്രവിച്ചതെന്നുമാണ് വിവരം സെപ്റ്റംബർ 14നായിരുന്നു സംഭവം. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർ നിലവിൽ ജയിലിലാണ്. അതേസമയം പോലീസ് തങ്ങളെ സഹായിക്കാൻ ആദ്യം തയ്യാറായിരുന്നില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. 
പ്രതിഷേധത്തിനു പിന്നാലെയാണ് കേസ് എടുത്തതെന്നും അവർ പറഞ്ഞു. അതേസമയം പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം പോലീസ് നിഷേധിച്ചു. യുവതിയുടെ ദേഹത്ത് നിരവധി ഒടിവുകളുണ്ടെന്നും നാവിന് മുറിവേറ്റിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. യുവതിയുടെ നില അതീവ ഗുരുതരമായതിനാൽ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിലാണ് യുവതി ചികിത്സയിലുള്ളത്. കൃഷിയിടത്തിൽ പുല്ല് മുറിക്കാൻ അമ്മയ്ക്കും സഹോദരനും ഒപ്പം പോയതായിരുന്നു പെൺകുട്ടി. പുല്ലുമായി സഹോദരൻ ആദ്യം വീട്ടിലേക്ക് മടങ്ങി. പെൺകുട്ടിയും അമ്മയും പുല്ല് മുറിക്കുന്നത് തുടർന്നു. ഇരുവരും ഇരുവശത്തേക്കാണ് നീങ്ങിയത്. ഇതേത്തുടർന്ന് പെൺകുട്ടിയും അമ്മയും പരസ്പരം അകലത്തിലായി. 
ഈ സമയം നാലോ അഞ്ചോ ആളുകൾ പിന്നിൽനിന്ന് വന്ന് പെൺകുട്ടിയുടെ കഴുത്തിൽ, അവൾ ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ കുരുക്കി വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ ഇളയ സഹോദരൻ എൻ.ഡി.ടിവിയോടു പറഞ്ഞു. പെൺകുട്ടിയെ കാണാതായതോടെ അമ്മ തിരച്ചിൽ ആരംഭിച്ചു. ബോധരഹിതയായ നിലയിലാണ് അമ്മ പെൺകുട്ടിയെ കണ്ടെത്തിയത്. 

Post a Comment

أحدث أقدم