ഓൺലൈൻ ക്ലാസ്; കുട്ടികളെ ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലേക്ക് ആംബുലൻസ് വരും

Social media viral post

 ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോ അപ്പാർട്ട്മെൻ്റിന് മുമ്പിൽ ലൈറ്റ് മിന്നിച്ച് നിൽക്കുന്ന ആംബുലൻസിനെ കണ്ടപ്പോ ഉള്ളിൽ ചെറിയ ഭയം തോന്നി. ആർക്കാണ് പടച്ചോനെ അത്യാഹിതം സംഭവിച്ചത്?. ലിഫ്റ്റിലേക്ക് കേറുമ്പോ ഞാൻ ചിന്തിച്ചത് അപ്പുറത്തെ റൂമിലുള്ള നിഷാദിൻ്റെ ഉപ്പയെ ഇന്നലെ രാത്രി നെഞ്ച് വേദന വന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയിരുന്നു, ഇനി അദ്ദേഹത്തിനെങ്ങാനും. ഏയ്  അതിന് സാധ്യത കുറവാണ് കാരണം ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോ നിഷാദ് വിളിച്ച് ഉപ്പക്ക് ഗ്യാസിൻ്റെ പ്രശ്നമാണെന്നും ഡിസ്ചാർജായി എന്നും അറിയിച്ചിരുന്നു. പിന്നാർക്കായിരിക്കും പടച്ചോനെ ഒരോന്നാലോചിച്ച് ലിഫ്റ്റിന് പുറത്തിറങ്ങിയപ്പോ എൻ്റെ റൂമിന് മുമ്പിലതാ അയൽവാസികളെല്ലാം കൂടി നിൽക്കുന്നു, അത് വരെയുണ്ടായ ധൈര്യം ചോർന്ന പോലെ എൻ്റെ കയ്യും കാലും കുഴയാൻ തുടങ്ങി. മക്കൾക്കെങ്ങാനും എന്തെങ്കിലും സംഭവിച്ചോ, ഭാര്യയുടെ പ്രായമായ ഉമ്മയും കൂടെ ഉണ്ട് ഇനി അവർക്കെങ്ങാനും. അയൽ വാസികൾക്കിടയിലൂടെ ഞാൻ വേഗം റൂമിലേക്ക് കയറി, പക്ഷേ ആരുടെ  മുഖത്തും ഒരു ബേജാറ് കാണാത്തത് കൊണ്ട് എനിക്കും അല്പം ആശ്വാസമായി. അപ്പോഴേക്കും ആംബുലൻസ് കാർ ഭാര്യക്ക് എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി എന്നോട് ഗുഡ് ബൈ പറഞ്ഞ് പോയി, പോകുന്ന പോക്കിൽ ഒരു പദേശവും തന്നു ഫാമിലി കൂടെയുള്ളത് കൊണ്ട് വെളിയിൽ പോയി വന്നാൽ കൃത്യമായി സാനിറ്റൈസ് ചെയ്ത ശേഷം മാത്രമേ കുടുംബവുമായി ഇടപഴകാവൂ അല്ലെങ്കിൽ കൊറോണ പകരും. അക്ഷരംപ്രതി ഞാനതനുസരിക്കാതെ വൈഫിനടുത്തേക്ക് ഓടി കാര്യം തിരക്കി അവളുടെ വിശദീകരണം കേട്ടപ്പോ കരയണോ അതോ ചിരിക്കണോ എന്നറിയാത്ത ബല്ലാത്ത ഒരു അവസ്ഥയില്‍ ആയി ഞാന്‍. സംഭവിമിതാണ്, മക്കളുടെ ഓൺലൈൻ ക്ലാസ് തുടങ്ങിയ ശേഷം ഒരോ ദിവസവും ക്ലാസിൽ എമർജൻസി നമ്പറുകൾ പരിചയപ്പെടുത്തും, ആംബുലൻസ്, ഫയർഫോയ്സ്, പോലീസ് എന്നിങ്ങനെ. LKG യിൽ പഠിക്കുന്ന മകനും ഒന്നാം ക്ലാസിൽ പഠിക്കുന്ന മകളും കൂടി ആംബുലൻസ് കാരുടെ നമ്പർ വർക്ക് ചെയ്യുമോ എന്ന് പരീക്ഷിച്ചതിൻ്റെ അനന്തരഫലമാണ് ഇന്ന് വീട്ടിൽ അരങ്ങേറിയത്. ഇത്താത്ത മരിച്ച പോലെ കിടക്കും നീ ആംബുലൻസ് നമ്പറിൽ വിളിച്ച് സിസ്റ്റർ ഡയിംഗ് എന്ന് പറയണം, അനുസരണയുള്ള അനിയൻ ഇത്താത്തയുടെ ഈ നിർദ്ദേശം കൃത്യമായി തന്നെ പാലിച്ചു, മിനിറ്റുകൾക്കുള്ളിൽ എമർജൻസി ടീമിതാ വീട്ടിൽ... ഓൺലൈൻ ക്ലാസ് ഇങ്ങനെ മുന്നോട്ട് പോവുകയാണെങ്കിൽ അടുത്ത ദിവസങ്ങളിലായി പോലീസുകാരും, ഫയർഫോയ്സും വീട് സന്ദർശനത്തിനായ് എത്തിച്ചേരുമെന്നാണ് ഭാര്യയുടെ അഭിപ്രായം...
പടച്ചോൻ കാക്കട്ടെ....

Alert: കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ മുഴുവനായും രക്ഷിതാക്കളുടെ നീരീക്ഷണത്തിലാവണം.

Post a Comment

أحدث أقدم