സ്വര്‍ണക്കടത്ത്: എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി | സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഡോളര്‍ ഇടപാട്, ഈന്തപ്പഴം കടത്ത് തുടങ്ങിയ വിഷയങ്ങളിലും ശിവശങ്കറിന്റെ മൊഴിയെടുക്കും. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ചോദ്യം ചെയ്യല്‍ നടക്കുക. കേസില്‍ സ്വപ്ന സുരേഷ് ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.

അതിനിടെ, ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി സംസ്ഥാന വിജിലന്‍സും ഇന്ന് കോടതിയെ സമീപിക്കും.

Post a Comment

أحدث أقدم