ഭരണ മുന്നണിയായ എന്‍ഡിഎയെ പരിഹസിച്ച് ശശി തരൂര്‍ എംപി. വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ പക്കല്‍ കൃത്യമായ കണക്കോ റിപ്പോര്‍ട്ടോ ഇല്ല. ഈ വസ്തുത ചൂണ്ടിക്കാണിച്ചാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.
കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ചും കര്‍ഷക ആത്മഹത്യകളെക്കുറിച്ചും സാമ്പത്തിക പ്രശ്‌നങ്ങളെ പറ്റിയും കൊവിഡ് മരണങ്ങളെക്കുറിച്ചും സര്‍ക്കാറിന്റെ കൈയില്‍ വ്യക്തമായ ഒരു രേഖയമില്ല- ശശി തരൂര്‍ പരിഹസിച്ചു. അതുകൊണ്ട് തന്നെ എന്‍ഡിഎ എന്നതിന് നോ ഡാറ്റ അവൈലബിള്‍ എന്ന പൂര്‍ണരൂപമാണ് യോജിക്കുകയെന്നും എംപി പറഞ്ഞു.
കര്‍ഷക ആത്മഹത്യകളുടെയും ലോക്ക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതിന്റെയും കണക്കുകള്‍ സര്‍ക്കാറിന്റെ പക്കല്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. എത്ര ആളുകള്‍ക്ക് ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടുവെന്നത് സംബന്ധിച്ചും സര്‍ക്കാറിന്റെ കൈയില്‍ രേഖയില്ല. കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാരുടെ എണ്ണം പോലും സര്‍ക്കാറിന്റെ കൈയിലില്ലെന്ന് മറുപടിയില്‍ പറഞ്ഞു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നിരുന്നു.
Post a Comment