പ്രണയിച്ചു വഞ്ചിച്ചു, വിവാഹം മുടങ്ങി,യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍; കൂട്ടുനിന്നത് പ്രമുഖ നടിയെന്ന് വീട്ടുകാർ snews

പ്രണയിച്ചു വഞ്ചിച്ചതിനെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. പള്ളിമുക്ക് സ്വദേശി ഹാരിസ് (24) ആണ് അറസ്റ്റിലായത്. ഇന്നലെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ഹാരിസിനെ, തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആത്മഹത്യാപ്രേരണാ കുറ്റം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ യുവാവിനെതിരെ ചുമത്തിയതായാണ് സൂചന. സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തു. കേസന്വേഷണത്തിന്റെ വിശദാംശങ്ങൾ നൽകാൻ കൊട്ടിയം സിഐക്ക് കമ്മീഷൻ നിർദേശം നൽകിയതായി വനിതാ കമ്മീഷൻ അംഗം ഷാഹിദാകമാൽ വ്യക്തമാക്കി.

കൊട്ടിയം സ്വദേശി റംസി(24) യെ ആണ് വ്യാഴാഴ്ച വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. വർഷങ്ങളോളം പ്രണയത്തിലായിരുന്ന ഹാരിസുമായി റംസിയുടെ വിവാഹം . മകളുടെ മരണത്തിനു കാരണം വിവാഹത്തിൽ നിന്നു യുവാവ് പിൻമാറിയതാണെന്നു ചൂണ്ടിക്കാട്ടി റംസിയുടെ രക്ഷിതാക്കൾ കൊട്ടിയം പൊലീസിൽ പരാതി നൽകിയിരുന്നു.


സാമ്പത്തികമായും പിന്നോക്കാവസ്ഥയിൽ ആണ് യുവതിയുടെ വീട്ടുകാർ. കംമ്പ്യൂട്ടർ സെന്ററിൽ വെച്ചാണ് റംസീനയും ഹാരിസ് എന്ന കൊല്ലം സ്വദേശിയും പ്രണയത്തിലായത് വീട്ടിൽ അറിയിച്ചിരുന്നു ബന്ധം മുന്നോട്ടു പോയത്. അതിനാൽ കുടുംബപരമായും ഇവർ ഏറെ അടുപ്പത്തിലായിരുന്നു വളയിടാൽ ചടങ്ങും നടത്തിയിരുന്നു എന്നാൽ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായ ഹാരിസ് റംസീനയെ ഒഴിവാക്കാൻ ശ്രമിച്ചതോടെയാണ് മകൾ കടുംകൈ ചെയ്തത് എന്ന് വീട്ടുകാർ പറയുന്നു. സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ ഭർത്താവ് ആസാറിന്റെ സഹോദരനാണ് റംസീനയെ വിവാഹം ചെയ്യാനിരുന്ന ഹാരിസ്. ഇപ്പോൾ ലക്ഷ്മിക്കെതിരെ കടുത്ത ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്.


ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് ലക്ഷ്മിയാണെന്നും റംസീന ഗർഭിണിയായപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭചിത്രം നടത്തിയത് ലക്ഷ്മി ആണെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മിക്കദിവസങ്ങളിലും ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൊണ്ടുപോവുകയും ദിവസങ്ങൾ കഴിഞ്ഞതിനുശേഷമാണ് തിരികെ കൊണ്ട് വീട്ടിരുന്നത് എന്നും അവർ പറഞ്ഞിരുന്നു. വളയിടാൽ ചടങ്ങിനുശേഷം ഒന്നരവർഷം മുൻപായിരുന്നു സംഭവം ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഹാരിസ് നോട് ഉടൻ വിവാഹം കഴിക്കണമെന്ന് ലക്ഷ്മി ആവശ്യപ്പെട്ടു എന്നാൽ വർക്ക് ഷോപ്പ് തുടങ്ങിയതിനുശേഷം വിവാഹം കഴിക്കാമെന്നും ഇപ്പോൾ കുഞ്ഞിനെ കളയാം എന്നും ആയിരുന്നു ഹാരിസിന്റെ നിലപാട്. തുടർന്ന് ലക്ഷ്മിയുമായി സംസാരിച്ചശേഷം ലക്ഷ്മിയും ഹാരിസും ഹാരിസിന്റെ മാതാപിതാക്കളായ ഹാരിഫയും അബ്ദുൽ ഹക്കീമും ചേർന്നാണ് റംസിയെ എറണാകുളത്തേക്ക് കൊണ്ടുപോയി ഗർഭചിത്രം ചെയ്തത്.


ഹാരിസ് താനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പോവുകയാണ് എന്നറിഞ്ഞതോടെ ആണ് റംസീന സഹോദരി അൻസിയോട് ഇതേപ്പറ്റി പറഞ്ഞത് മരണശേഷമാണ് ഈ കാര്യങ്ങളെല്ലാം വെളിയിൽ വന്നത്. സഹോദരിയുടെ മരണത്തിൽ ലക്ഷ്മി പ്രമോദിനും പങ്കുണ്ട് എന്നാണ് അൻസി ആരോപിക്കുന്നത്. ലക്ഷ്മി സീരിയൽ ഷൂട്ടിങ്ങിന് പോകുമ്പോൾ കുട്ടിയെ നോക്കാൻ ആണ് എന്ന് പറഞ്ഞാണ് റംസിയെ ഒപ്പം കൂട്ടിയിരുന്നത് ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളുണ്ട്. ഇത്തരത്തിൽ ഷൂട്ടിങ്ങിന് പോയപ്പോഴാണ് മൂന്ന് മാസം ഗർഭിണിയായ റംസിയെ അബോഷൻ നടത്താനായി ലക്ഷ്മി എറണാകുളത്തേക്ക് കൊണ്ടുപോയത് എന്നാണ് സഹോദരി അൻസി പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തിയത്.


Post a Comment

Previous Post Next Post