യൂത്ത് ലീഗ് മുതുതല പഞ്ചായത്ത് പ്രവർത്തകസമിതി അംഗവും, കൊടുമുണ്ട ശാഖാ വൈസ് പ്രസിഡന്റുമായ ഹക്കീം പട്ടാമ്പി ലീഗിൽ നിന്നും രാജിവച്ചു. കോണ്ഗ്രസ്സ് പ്രവര്ത്തകര് ഹക്കീം പട്ടാമ്പിയുടെ ചിത്രം വെച്ച് വെഞ്ഞാറമൂട് ഇരട്ട കൊലപാതക കൊലക്കേസ് പ്രതിയാക്കി നുണപ്രചരണങ്ങള് നടത്തുകയും, തെറ്റാണെന്ന് ബോധ്യമായിട്ടും അത് തിരുത്താതെ വീണ്ടും പ്രചരിപ്പിക്കുകയും ചെയ്തു.
കോൺഗ്രസ് ന്റെ ഈ നുണപ്രചാരണത്തിലും അതിൽ ലീഗിന്റെ മൗനത്തില് മനം നൊന്തുമാണ് ഹക്കീം ലീഗ് വിട്ടത്. ഇന്നു മുതല് ഹക്കീം ഡിവൈഎഫ്ഐയ്യോടൊപ്പം ചേര്ന്ന് പ്രവര്ത്തിക്കും. ജില്ലാ സെക്രട്ടറി ടി എം ശശി ഹക്കീമിനെ ഡിവൈഎഫ്ഐയിലേക്ക് സ്വീകരിച്ചു.
Post a Comment