സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നൂറു രൂപ വര്‍ധിപ്പിച്ചു; 1400 രൂപയായി


തിരുവനന്തപുരം; 
സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പെൻഷൻ നൂറു രൂപ വർധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. 1300 രൂപയിൽനിന്ന് 1400 രൂപയായാണ് ഉയർത്തിയിരിക്കുന്നത്. ധനവകുപ്പിൽനിന്ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങി. സർക്കാരിന്റെ നൂറു ദിന കർമപദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായാണ് തുക വർധിപ്പിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന്റെപ്രകടനപത്രികയിൽ സാമൂഹ്യ ക്ഷേമ പെൻഷൻ ആയിരം രൂപയായി വർധിപ്പിക്കുമെന്നും പിന്നീടുള്ള ഓരോ വർഷവും നൂറു രൂപവീതം കൂട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുക വർധന നടപ്പിലാക്കിയിരിക്കുന്നത്. 

Post a Comment

Previous Post Next Post