സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത വനിതാ പൊലീസുകാർ വിശദീകരണം നൽകി; വകുപ്പുതല അന്വേഷണം തുടരുന്നു

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനൊപ്പം വനിതാ പൊലീസ് പൊലീസ് ഉദ്യോഗസ്ഥര്‍ സെല്‍ഫിയെടുത്തത് വിവാദത്തിലയതിനു പിന്നാലെ ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം തുടരുന്നു. കൗതുകത്തിന്റെ പുറത്താണ് സെല്‍ഫിയെടുത്തതെന്ന് വനിതാ പൊലീസുകാര്‍ വിശദീകരണം നൽകി. ത്യശൂര്‍ സിറ്റി പൊലീസിലെ ഉദ്യോഗസ്ഥരാണിവർ. സംഭവത്തിൽ ആറ് വനിതാ പൊലീസുകാര്‍ക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ താക്കീത് നല്‍കി.

ആറ് വനിതാ പൊലീസുകാര്‍ ചേര്‍ന്നാണ് തങ്ങളിലൊരാളുടെ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് ഗ്രൂപ്പ് സെല്‍ഫിയെടുത്തത്. ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയില്‍ കഴിയവേയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വനിത പോലീസ് ഉദ്യോഗസ്ഥര്‍ സ്വപ്നക്കൊപ്പം സെല്‍ഫിയെടുത്തത്.

Post a Comment

Previous Post Next Post