ഉംറ തീർത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി മസ്ജിദുൽ ഹറം umrah 2020

മക്ക  :

കോവിഡ്‌ വ്യാപനം തടയുന്നതിന്റെ ഭാഗമായി താത്കാലികമായി നിർത്തിവെച്ച ഉംറ തീർത്ഥാടനം ഒക്ടോബർ നാല് മുതൽ ആരംഭിക്കുന്നതോടെ തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി മസ്ജിദുൽ ഹറമിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു

READ ALSO നബിദിന പരിപാടിക്കാവശ്യമായതെല്ലാം ഒറ്റ ക്ലിക്കിൽ ലഭിക്കും Click here 🖱️


നാല് ഘട്ടങ്ങളിലായാണ് തീർത്ഥാടനം പുനഃരാരംഭിക്കുന്നത്,പ്രഥമ ഘട്ടത്തിൽ പ്രതിദിനം  ആറായിരം പേർക്കാണ് പ്രവേശനം നൽകുക,ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഉംറ നിര്വഹിക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും, മാർഗ്ഗ നിർദേശങ്ങൾ നൽകുന്നതിനുമായി  ഹജ്ജ് -ഉംറ മന്ത്രാലയം പുറത്തിറക്കിയ മന്ത്രാലയം പുറത്തിറക്കിയ ‘ഇഅ്തമർനാ’ മൊബൈൽ ആപ്ലിക്കേഷൻ ഞായറാഴ്ച്ച മുതൽ  പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്,ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഓരോ തീർത്ഥാടകനും രോഗമുക്തനാണെന്ന് ഉറപ്പുവരുത്തുന്ന ‘തവക്കൽനാ’ ആപ്ലിക്കേഷനുമായിബന്ധിപ്പിച്ചാണ് പുതിയ  “ഇഅ്തമർനാ” ആപ്പിന്റെ  പ്രവർത്തനം.

ഉംറക്കായി ഹറമിലേക്ക് വരുന്നവർ ‘ഇഅ്തമർനാ’  വഴി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം തീർത്ഥാടകരുടെ ആവശ്യത്തിനനുസരിച്ച് ദിവസം  തിരഞ്ഞടക്കുന്നതിനും അവസരമുണ്ട്,ആപ്പിലൂടെ ലഭിക്കുന്ന സമയങ്ങളിലാണ് ഹറമിലേക്ക് പ്രവേശിക്കേണ്ടത്, ആയിരം പേർ വീതമുള്ള ആറ് സംഘങ്ങൾക്കാണ് ഒരുദിവസം പ്രവേശനം അനുവദിക്കുക, പരമാവധി മൂന്ന് മണിക്കൂറാണ് ഉംറക്കായി അനുവദിച്ചിരിക്കുന്ന സമയം
,ഒക്ടോബർ 18 മുതൽ ആരംഭിക്കുന്ന   രണ്ടാം ഘട്ടത്തിൽ പതിനയ്യായിരം ഉംറ തീർത്ഥാടകർക്കും നവംബർ 1ന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിലാണ് വിദേശികൾക്ക്  തീർത്ഥടനത്തിന് അവസരം ,തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനായി  30 ലധികം കമ്പനികളാണ് രംഗത്തുള്ളതെന്നും മന്ത്രാലയം അറിയിച്ചു

Post a Comment

Previous Post Next Post