ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പര്യടനം നവംബര്‍ 27 മുതല്‍

മെല്‍ബണ്‍: 
കൊറോണ കാല ഭീഷണികള്‍ അകലുന്നതിന്റെ ഭാഗമായി ഇന്ത്യ- ഓസ്‌ട്രേലിയ അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പര ഈ മാസം അവസാനത്തോടെ ആരംഭിക്കും. പകലും രാത്രിയുമായി നടക്കുന്ന ടെസറ്റ് മത്സരവും ഉള്‍പ്പെടുത്തിയുള്ള മത്സരക്രമം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിട്ടു.

നവംബര്‍ 27, 29, ഡിസംബര്‍ 2 എന്നീ തീയതികളിലാണ് ഏകദിന മത്സരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. സിഡ്‌നി, കാന്‍ബെറ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ആദ്യ ടി20 ഡിസംബര്‍ 4ന് കാന്‍ ബെറയിലും അടുത്ത രണ്ടെണ്ണം 6നും 8നുംമായി സിഡ്‌നിയിലും നടക്കും. ടെസ്റ്റ് മത്സരങ്ങള്‍ ഡിസംബര്‍ 17നാണ് ആരംഭിക്കുക. ആദ്യ ടെസ്റ്റ് പകല്‍-രാത്രി മത്സരമായി അഡ്‌ലെയ്ഡ് ഓവലിലാണ് കളിക്കുക. ബോക്‌സിംഗ് ഡേ ടെസ്റ്റ് എന്ന നിലയില്‍ ക്രിസ്തുമസ് കളിഞ്ഞുള്ള തൊട്ടടുത്ത ദിവസം രണ്ടാം ടെസ്റ്റ് മെല്‍ബണിലാണ് തീരുമാനിച്ചിട്ടുള്ളത്. മൂന്നാമത്തെ ടെസ്റ്റ് ജനുവരി 7നും നാലാം ടെസ്റ്റ് 15ന് സിഡ്‌നിയിലും നടക്കും.

Post a Comment

Previous Post Next Post