കാസർകോട് : സ്വർണ്ണ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. പയ്യന്നൂർ പോലീസ് സ്‌റ്റേഷനിൽ പുതുതായി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതോടെ കമറുദ്ദീനെതിരായ ആകെ കേസുകളുടെ എണ്ണം 89 ആയി.
മാട്ടൂൽ സ്വദേശികളായ മൊയ്ദു, അബ്ദുൾ കരീം എന്നിവരുടെ പരാതിയിലാണ് നടപടി.
ഇരുവരിൽ നിന്നും വൻ തുകകളാണ് നിക്ഷേപമായി കമറുദ്ദീൻ കൈപ്പറ്റിയിരിക്കുന്നത്. മൊയ്തുവിൽ നിന്നും 17 ലക്ഷം രൂപയും, അബ്ദുൾ കരീമിൽ നിന്നും 30 ലക്ഷം രൂപയുമാണ് വാങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്.
നിക്ഷേപ തട്ടിപ്പിൽ കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ റദ്ദാക്കാനാകില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ പേരിൽ വ്യാപക തട്ടിപ്പാണ് കമറുദ്ദീൻ എംഎൽഎ നടത്തിയിരിക്കുന്നത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് സമാനമായ കേസായതിനാൽ റദ്ദാക്കരുതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീനെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് സൂചന.
Post a Comment