ഒക്ടോബർ 30 ന് ശേഷം പബ്ജിഇന്ത്യയിൽ കളിക്കാൻ സാധിക്കില്ല: പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

സെപ്റ്റംബർ രണ്ടിനാണ് പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് ഗെയിമിങ് ആപ്ലിക്കേഷനുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. ഇപ്പോഴിതാ പബ്ജി മൊബൈലിന്റെ ഇന്ത്യയിലെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുകയാണെന്നാണ്. ഒക്ടോബർ 30 ന് ശേഷം പബ്ജിഇന്ത്യയിൽ കളിക്കാൻ സാധിക്കില്ല. 2020 സെപ്റ്റംബർ രണ്ടിലെ ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയത്തിന്റെ ഇടക്കാല ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി പബ്ജി മൊബൈൽ നോർഡിക് മാപ്പ്: ലിവിക്, പബ്ജി മൊബൈൽ ലൈറ്റ് എന്നിവയ്ക്ക് ഇന്ത്യയിൽ നൽകി വന്ന സേവനങ്ങളും അവയിലേക്കുള്ള പ്രവേശനവും ടെൻസെന്റ് ഗെയിംസ് അവസാനിപ്പിക്കുകയാണെന്ന് ഒരു ഫെയ്സ്ബുക്ക് പോസ്റ്റിൽ പബ്ജി മൊബൈൽ പറഞ്ഞു.

 പബ്ജി മൊബൈൽ ഇന്ത്യയിൽ പ്രസിദ്ധീകരിക്കാനുള്ള അവകാശം പബ്ജിയുടെ ബൗദ്ധിക സ്വത്തുടമയ്ക്ക് തിരികെ നൽകും.ഉപഭോക്തൃ ഡാറ്റ സംരക്ഷണത്തിന് എല്ലായ്പ്പോഴും പ്രാധാന്യം നൽകുന്നുണ്ടെന്നും ഇന്ത്യയിലെ വിവര സംരക്ഷണ നിയമങ്ങളും നിയന്ത്രണങ്ങളും എല്ലായിപ്പോഴും പാലിച്ചിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നു. സ്വകാര്യത നയത്തിൽ പറഞ്ഞത് പോലെ എല്ലാ ഉപയോക്താക്കളുടെയും വിവരങ്ങൾ സുതാര്യതയോടെയാണ് കൈകാര്യം ചെയ്തിട്ടുള്ളത്.ഇന്ത്യയിലെ പബ്ജി മൊബൈലിനുള്ള നിങ്ങളുടെ പിന്തുണയ്ക്കും സ്നേഹത്തിനും ആത്മാർത്ഥമായി നന്ദി അറിയിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു

Post a Comment

Previous Post Next Post