അവകാശങ്ങൾ നേടിയെടുക്കാൻ സംഘടന അത്യാവശ്യം :രാജ്‌മോഹൻ ഉണ്ണിത്താൻ എം പി

കാഞ്ഞങ്ങാട് :
 സംഘടന കൊണ്ടു മാത്രമേ അവകാശങ്ങൾ നേടിയെടുക്കാനാവൂയെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിൽ ചേർന്ന കേരള റിപ്പോർട്ടേഴ്‌സ ആന്റ മീഡിയ പേഴ്‌സൺസ് യൂനിയന്റെ അഞ്ചാം സ്ഥാപക ദിനാചരണവും അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമായ വേതനം ലഭിക്കാതെ ഈ ജോലിയോടുള്ള ആത്മാർഥമായ അഭിനിവേശം കൊണ്ടാണ് പലരും പത്രപ്രവർത്തന മേഖല തിരഞ്ഞെടുക്കുന്നത്. ഇന്നെവിടെ ചെന്നാലും പരിപാടി കഴിഞ്ഞ് തിരിച്ചു കാറിൽ കയറുന്നതിനുമുമ്പ് ആ പ്രോഗ്രാമിന്റെ വാർത്തയും പടങ്ങളും വീഡിയോയും വാർട്‌സാപ്പിലോ നവ സോഷ്യൽ മീഡിയകളിലോ കാണാൻ കഴിയും. സാം പിത്രോഡ എന്ന മനുഷ്യൻ ആത്ര വേഗത്തിലാണ് വിവര സാങ്കേതികവിദ്യയെ മാറ്റി മറിച്ചത്.  ഈ പുതിയ കാലത്തും ഒരു പാട് കഷ്ടപാടുകൾ സഹിച്ച്് നല്ല വേതനമില്ലാതെ മറ്റുള്ളവരുടെ വേദനകൾ ഒപ്പിയെടുത്തു തന്റെ വേദനകൾ മറച്ചു വെച്ച് പണിയെടുക്കുന്നവരാണ് പ്രാദേശിക പത്രലേഖകർ. അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ സംഘടനകൾ അത്യാവശ്യമാണ്.പല പ്രാദേശിക പത്രപ്രവർത്തകരും ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ മാതൃകകളാണ്. നോവുമാത്മാവിനെ സ്‌നഹിക്കുന്ന തത്വശാസ്ത്രവുമായി പ്രാദേശി പത്രപ്രവർത്തകർ മുന്നോട്ടു വരേണ്ട കാലമായിരിക്കുന്നു. അവരുടെ കാര്യങ്ങൾ നടത്താൻ ആരുമില്ല. അതിനാൽ അവർ തന്നെ സംഘടിച്ച്് അവകാശങ്ങളും അംഗീകാരങ്ങളും, മറ്റും നേടാൻ മുന്നോട്ടു വരണം എം പി പറഞ്ഞു. ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട്,  പ്രസ്് ഫോറം പ്രസിഡന്റ് ഇ വി ജയകൃഷ്ണൻ കെ ആർ എം യു സംസ്ഥാന ജോയിന്റ് സെക്രട്ടറി പീറ്റർ ഏഴിമല, എന്നിവർ സംസാരിച്ചു. കെ ആർ എം യു ജില്ലാ സെക്രട്ടറി ഏ വി സുരേഷ്‌കുമാർ സ്വാഗതവും സംസ്ഥാന നിർവാഹക സമിതി അംഗം ഉറുമീസ് തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.തുടർന്ന്  ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള 19 ഓളം പ്രാദേശിക പ്രവർത്തകർക്ക് എം പി തിരിച്ചറിയൽ കാർഡുകൾ കൈമാറി.

Post a Comment

Previous Post Next Post