കൊവിഡും ലോക്ക് ഡൗണും പൊട്ടിപ്പുറപ്പെട്ടതോടെ നിരവധി പേരുടെ ഉപജീവന മാര്‍ഗമാണ് നഷ്ടമായത്. പലരും സ്വന്തമായി ചെറിയ സംരഭങ്ങളും അതിജീവനമാര്‍ഗങ്ങളും കണ്ടുപിടിച്ച് മുന്നോട്ടുപോയി. ഭക്ഷണ വിതരണ മേഖലയിലാണ് പലരും ഈ സമയത്ത് കൈവച്ചിട്ടുള്ളത്. വീട്ടില് നിര്‍മ്മിക്കുന്ന കേക്ക, മറ്റ് ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുകയാണ്മ ഇവര്‍ ചെയ്യാറുള്ളത്. പലരും മികച്ച രീതിയിലുള്ള വരുമാന മാര്‍ഗം ഇതിലൂടെ നേടി.
ലോക്ക് ഡൌൺ കാലത്ത് ചെയ്യാത്ത പല പണികളും ആളുകൾ പരീക്ഷിച്ചു നോക്കി. പൊറോട്ടയടിക്കുന്നതും കേക്ക് ഉണ്ടാക്കുന്നതും റേഷനരി കൊണ്ടുള്ള ബിരിയാണിയും ഡാൽഗോണ കോഫിയുമൊക്കെയായിരുന്നു ഇതിൽ പ്രധാനപ്പെട്ടവ. എന്നാൽ ലോക്ക്ഡൌണൊക്കെ പിൻവലിച്ചിട്ടും ഇതിൽ ചിലത് ജീവനോപാധിയാക്കി മാറ്റിയിരിക്കുകയാണ് ചിലർ. അതിൽ ഏറ്റവും പ്രധാനമാണ് കേക്ക് ഉണ്ടാക്കുന്നത്. വീട്ടിൽ കേക്ക് തയ്യാറാക്കി, സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഓർഡറെടുത്ത് വിൽക്കുകയാണ് ചിലർ ചെയ്തിരുന്നത്. എന്നാൽ ഇനി ഈ പണി നടക്കില്ല. ഇത്തരക്കാർക്ക് പണി കൊടുക്കാൻ ഒരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.
കേക്ക് വീട്ടിലാണ് തയ്യാറാക്കുന്നതെങ്കിലും ഭക്ഷ്യസുരക്ഷാ ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാണെന്ന് വ്യക്തമാക്കിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ ബേക്കറികൾ, ചായക്കടകൾ, ഹോട്ടലുകൾ, സ്റ്റേഷനറി സ്റ്റോറുകൾ, പലചരക്ക് വ്യാപാരികൾ, അങ്കണവാടികൾ, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്കൂളുകൾ, ഭക്ഷണം പാകം ചെയ്യുന്ന ആളുകൾ, പലഹാരങ്ങൾ കൊണ്ടുനടന്ന് വിൽപന നടത്തുന്നവർ, കാറ്ററിങ് സ്ഥാപനങ്ങൾ, കല്യാണ മണ്ഡപം നടത്തുന്നവർ, പച്ചക്കറി-പഴക്കച്ചവടക്കാർ, മത്സ്യക്കച്ചവടക്കാർ, പെട്ടിക്കടക്കാർ എന്നിവർക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമാണ്. ഈ നിബന്ധനയാണ് വീട്ടിൽ കേക്ക് ഉണ്ടാക്കി വിൽക്കുന്നവർക്കും ബാധകമാക്കുന്നത്.
ഹോം മെയ്ഡ് കേക്ക് ഉണ്ടാക്കുന്നവരും ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമായും എടുക്കണമെന്നാണ് വകുപ്പിന്‍റെ നിർദേശം. രജിസ്ട്രേഷൻ എടുക്കാതെ വീട്ടിൽ കേക്ക് ഉണ്ടാക്കി വിൽക്കുന്നവർക്ക് 50000 രൂപ വരെ പിഴയും മൂന്നു മാസം വരെ തടവും ലഭിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പായി നൽകുന്നു.
പ്രതിവർഷം 12 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവ് ഉള്ളവർ ഭക്ഷ്യസുരക്ഷാ ലൈസൻസും 12 ലക്ഷത്തിൽ താഴെയാണ് വിൽപനയെങ്കിൽ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനുമാണ് എടുക്കേണ്ടത്. ലൈസൻസോ രജിസ്ട്രേഷനോ ഓൺലൈൻ വഴി അവരവർക്ക് സ്വന്തമായി എടുക്കാം. അതല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങൾ വഴിയും ഇത് എടുക്കാനാകും. ലൈസൻസോ രജിസ്ട്രേഷനോ എടുക്കാൻ ഉദ്ദേശിക്കുന്നവരുടെ ഫോട്ടോയും ആധാർ കാർഡിന്‍റെ കോപ്പിയും അപ്ലോഡ് ചെയ്തു നൽകേണ്ടിവരും. ഇതിനൊപ്പം ഒരു ഡിക്ലറേഷൻ ഫോമും അപ്ലോഡ് ചെയ്യണം
Post a Comment