മർദ്ദിച്ചെങ്കിൽ ജയിലിൽ പോകാൻ പേടിയെന്തിന് ; ഭാഗ്യലക്ഷ്മിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം snwes


കൊച്ചി : സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബറെ മർദ്ദിച്ച സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിയമം കയ്യിലെടുക്കാൻ ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു. ഭാഗ്യലക്ഷ്മി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം.

രൂക്ഷമായ ഭാഷയിലായിരുന്നു കേസിലെ പ്രതികളായ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർക്കെതിരെ കോടതി വിമർശനം ഉന്നയിച്ചത്. ആളുകളെ മർദ്ദിക്കാനും, നിയമം കയ്യിലെടുക്കാനും നിങ്ങൾക്ക് ആരാണ് അധികാരം തന്നതെന്ന് ചോദിച്ച കോടതി അതിന്റെ പരിണിത ഫലം നേരിടാൻ തയ്യാറാകണമെന്നും അറിയിച്ചു. വിജയ്.പി നായർ ചെയ്തത് തെറ്റായിരിക്കാം. എന്നു കരുതി നിയമം കയ്യിലെടുക്കുന്നത് ശരിയാണോ?. വിജയ്. പി. നായരെ മർദ്ദിച്ചില്ലെന്ന് തെളിയിക്കാൻ എന്ത് തെളിവാണ് നിങ്ങളുടെ പക്കൽ ഉള്ളതെന്നും കോടതി ചോദിച്ചു.

അതേസമയം ഭാഗ്യലക്ഷ്മിയും കൂട്ടരും സമർപ്പിച്ച ജാമ്യാപേക്ഷ ഈ മാസം 30ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഈ സാഹചര്യത്തിൽ 30 വരെ മൂന്ന് പേരെയും അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്.

Post a Comment

Previous Post Next Post