ഏണിയാടിയിലെ ഓവുചാൽ നിർമ്മാണത്തിന് സ്വകാര്യവ്യക്തിയുടെ മതിൽ കീറാമുട്ടിയാവുന്നു; ഗ്രീൻസ്റ്റാർ ക്ലബ് എം.എൽ.എ ക്ക് നിവേദനം നൽകി

ബന്തടുക്ക: 
ബന്തടുക്ക ഏണിയാടിയിൽ തെക്കിൽ-ആലട്ടി റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഓവുചാലിന് സ്വകാര്യ വ്യക്തിയുടെ മതിൽ തലവേദനയായി മാറിയിരിക്കുകയാണ്‌. ഏണിയാടിയിൽ 300ഓളം മീറ്റർ റോഡിന് ഇരുവശത്തും ഓവുചാലിനും റോഡിനുമായി നാട്ടുകാർ ഒന്നടങ്കം തങ്ങളുടെ സ്ഥലം വിട്ട് നൽകിയപ്പോഴാണ് 50 മീറ്ററോളം നീളത്തിലുള്ള സ്വകാര്യ വ്യക്തിയുടെ മതിൽ തടസ്സമായി നിൽക്കുന്നത്. മതിൽ പൊളിച്ചു മാറ്റിയാൽ മാത്രമേ നിർമാണംപൂർത്തിയാവു എന്ന സ്ഥിതി വിശേഷമാണുള്ളത്. നേരത്തെ ഗ്രീൻസ്റ്റാർ ക്ലബ് എം.എൽ.എ ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഓവുചാൽ അനുവദിച്ചു നൽകിയത്. ദിനേന നൂറുകണക്കിന് വിദ്യാർത്ഥികൾ നടന്നു പോകുന്നതും ആരാധനാലയം സ്ഥിതി ചെയ്യുന്നതുമായ പ്രദർശമായതിനാൽ ഓവുചാലിന് മുകളിൽ നടപ്പാത അനുവദിക്കണമെന്നും അധികാരികളുടെ അനാസ്ഥ മൂലം അനാഥമായി കിടക്കുന്ന ജലസ്രോതസായ ഏണിയാടിയിലെ പഞ്ചായത്ത് കുളം നവീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും ഓവുചാൽ നിർമാണത്തിൽ തടസ്സമായി നിൽക്കുന്ന മതിൽ പൊളിക്കുന്നതിന് വേണ്ട നിയമനടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ന്യൂ ഗ്രീൻസ്റ്റാർ ക്ലബ്  ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമന് നിവേദനം നൽകി.

Post a Comment

Previous Post Next Post