ഫെയ്സ്ബുക്കിലൂടെയാണ് ഓസിലിന്റെ പ്രതികരണം. ‘നിഷ്‌കളങ്കനായ ഒരാളെ വധിച്ചാല്‍ അവന്‍ മനുഷ്യകുലത്തെ ഒന്നടങ്കം കൊന്നതു പോലെയാണ്; ഒരാളുടെ ജീവന്‍ രക്ഷിച്ചാലോ, അവന്‍ മാനവരാശിയുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ച പോലെയാണ്’ എന്ന ഖുര്‍ആന്‍ വചനവും ഓസില്‍ പോസ്റ്റ് ചെയ്തു. മക്കയില്‍ നിന്നുള്ള തന്റെ ചിത്രത്തിനൊപ്പമാണ് ഓസില്‍ പോസ്റ്റ് പങ്കുവെച്ചത്.
ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയില്‍ വെച്ച് ഒരു സ്ത്രീയടക്കം രണ്ട് പേരെ അക്രമി കൊലപ്പെടുത്തിയിരുന്നു. ഭീകരാക്രമണമാണെന്നാണ് നഗരത്തിന്റെ മേയര്‍ സംഭവത്തെ വിശേഷിപ്പിച്ചത്.
Terrorism has no place in Islam
Posted by Mesut Özil on Friday, 30 October 2020
ഈ മാസം ആദ്യം പാരീസിലെ ഫ്രഞ്ച് മിഡില്‍ സ്‌കൂള്‍ അധ്യാപകന്‍ സാമുവല്‍ പാറ്റിയെ ചെചെന്‍ വംശജനായ ഒരാള്‍ ശിരച്ഛേദം ചെയ്ത സംഭവത്തിന്റെ ആഘാതം മാറുന്നതിന് മുമ്പാണ് ഫ്രാന്‍സില്‍ മറ്റൊരു ആക്രമണം കൂടി ഉണ്ടാവുന്നത്.
Post a Comment