രാജ്യത്തെ കൊവിഡ് മരണം ലക്ഷത്തിലേക്ക് അടുക്കുന്നു

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് മരണസംഖ്യ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നലെ മാത്രം ആയിരത്തിലധികം പേര്‍ രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 98, 000 കടന്നു. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 18, 317 കേസുകളും 481 മരണവും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 63 ലക്ഷം പിന്നിട്ടു. പ്രതിദിന വര്‍ധന സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 85, 000 ത്തിലധികമാണ്. കര്‍ണാടക 8856..ആന്ധ്ര 6133..തമിഴ്‌നാട് 5659, ഡല്‍ഹിയില്‍ 3390 കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം കണാക്കുമ്പോള്‍ സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണ്

Post a Comment

Previous Post Next Post