കൊച്ചി | സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസിന് നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസിന് നല്‍കിയ 33 പേജ് മൊഴിയുടെ പകര്‍പ്പിനാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.
നേരത്തെ ഇതേ ആവശ്യവുമായി സ്വപ്ന സുരേഷ് അഡീഷണല്‍ ജുജീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും സീല്‍ഡ് കവറില്‍ നല്‍കിയ രഹസ്യ രേഖയാണ് മൊഴിയെന്ന് ചൂണ്ടിക്കാട്ടി ഹരജി തള്ളുകയായിരുന്നു. എന്നാല്‍ കസ്റ്റംസ് ആക്ട് 108 പ്രകാരം പ്രതി നല്‍കിയ മൊഴിയുടെ പകര്‍പ്പ് കിട്ടേണ്ടത് പ്രതിയുടെ അവകാശമാണെന്നാണ് കേസ് നടപടികള്‍ക്കായി ഇത് ലഭ്യമാക്കേണ്ടതുണ്ടെന്നുമാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിരിക്കുന്നത്.
Post a Comment