കൊച്ചി ∙ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഗർഭസ്ഥ ശിശുവിന് അപൂർവ്വ ശസ്ത്രക്രിയ . ഗർഭസ്ഥ ശിശുവിന് ശ്വാസനാളത്തിനും അന്നനാളത്തിനും തടസ്സമുണ്ടായതായി പരിശോധനയിൽ വ്യക്തമായി. ഇതേ തുടർന്ന് ഗർഭപാത്രത്തിൽ വച്ചു തന്നെ കഴുത്തിൽ ശസ്ത്രക്രിയ നടത്തി ട്യൂബ് ഘടിപ്പിക്കുകയായിരുന്നു. .
കഴുത്തിൽ ട്യൂബ് ഘടിപ്പിച്ച് അതിലൂടെ കൃത്രിമ ശ്വാസം നൽകി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. സാധാരണ നിലയിലായിരുന്നു പ്രസവമെങ്കിൽ കുട്ടിക്കു ശ്വാസ തടസ്സം നേരിടുമായിരുന്നു. ശസ്ത്രക്രിയയുടെ സമയത്തു പൊക്കിൾകൊടിയിലൂടെ ഓക്സിജൻ ലഭിച്ചിരുന്നതിനാൽ കുട്ടിയുടെ ജീവൻ നിലനിർത്താനായി.2 ദിവസത്തിനു ശേഷം അന്നനാളം കൂട്ടിച്ചേർത്ത ശിശു സുഖം പ്രാപിച്ചു വരുന്നു.
അമൃത ആശുപത്രിയിലെ പീഡിയാട്രിക് ഗൈനക് വിഭാഗത്തിലാണ് ഈ അപൂർവ്വ ശസ്ത്രക്രിയ നടന്നത്പീഡിയാട്രിക് സർജറി മേധാവി ഡോ. മോഹൻ ഏബ്രഹാം, ഡോ. രേഖ വർഗീസ്, ഡോ. ദീപ്തി ശർമ, ഡോ. വിവേക് കൃഷ്ണൻ, ഡോ. രാജു പേർ ബന്തപുടി, നഴ്സ് കെ. അനു തുടങ്ങിയവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.
Post a Comment