സൗദിയില്‍ ഇന്ന് പുതിയ കേസുകള്‍ 421 മരണസംഖ്യ 25 രോഗമുക്തി നേടിയത് 561 ആകെ ചികിത്സയിലുള്ളത് 9,391പേര്‍

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 421 പേർ 561 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 95.98 ശതമാനമായി ഉയർന്നു. അതേസമയം 25 കോവിഡ് മരണവും 57 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മദീനയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ഒക്ടോബര്‍ എട്ടുവരെ രാജ്യത്ത് ഇതുവരെ ആകെ 68,76,458 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 48,341 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി .

യാമ്പു 38, മക്ക 36, ബല്‍ജാര്ഷി 31 റിയാദ് 30 , തുടങ്ങി സൗദിയിലെ 68 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 9,391 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 879 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 338,132 ഉം മരണ നിരക്ക് 4972 ഉം 323,768 ആയി..

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി അറുപത്തിനാല് ലക്ഷം പിന്നിട്ടു ഇതുവരെ , 1,061,539 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 27,446,454 ആയി. ചികിത്സയിലുള്ളവര്‍ 7,949,446 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ബ്രസീലും ഇന്ത്യയുമാണ്‌.

Post a Comment

Previous Post Next Post