കൊച്ചി | നെടുമ്പാശ്ശേരിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തുറവൂര്‍ സ്വദേശി ജിസ്‌മോനാണ് കൊല്ലപ്പെട്ടത്. കയ്യാലപ്പടിയില്‍ നില്‍ക്കുകയായിരുന്ന ജിസ്‌മോനെ മൂന്നംഗ സംഘമെത്തി കുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
അക്രമത്തില്‍ പങ്കാളികളായ മൂന്ന് പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ച് ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് ജിസ്‌മോനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
Post a Comment