പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യക്ക്‌ ശ്രമിച്ച കേസ്: ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ അറസ്റ്റിൽ

കട്ടപ്പന:
 നരിയംപാറയിൽ ഓട്ടോറിക്ഷാഡ്രൈവറുടെ പീഡനത്തിനിരയായി ദളിത് പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ഓട്ടോറിക്ഷാഡ്രൈവർ അറസ്റ്റിൽ. മൂന്നുദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നരിയംപാറ തടത്തുകാലായിൽ മനു മനോജ്(24) ശനിയാഴ്ച കട്ടപ്പന ഡിവൈ.എസ്.പി.ക്കുമുന്നിൽ കീഴടങ്ങുകയായിരുന്നു. ഇയാൾ ഡി.വൈ.എഫ്.ഐ. പ്രവർത്തകനാണ്. വെള്ളിയാഴ്ച രാവിലെയാണ് പതിനാറുവയസ്സുകാരി വീട്ടിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. 40 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി ചികിത്സയിലാണ്. പെൺകുട്ടിയെ മനു പീഡിപ്പിച്ചെന്ന് ബുധനാഴ്ചയാണ് വീട്ടുകാർ കട്ടപ്പന ഡിവൈ.എസ്.പി.ക്ക് പരാതി നൽകിയത്. മനുവിനെതിരേ പോക്സോ വകുപ്പുപ്രകാരമാണ് കേസ്. സംഭവത്തെത്തുടർന്ന് മനുവിനെ ഡി.വൈ.എഫ്.ഐ.യിൽനിന്ന് പുറത്താക്കിയിരുന്നു. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Post a Comment

Previous Post Next Post