ന്യൂഡൽഹി
കോവിഡ് പശ്ചാത്തലത്തിൽ നീറ്റ് എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്കായി ബുധനാഴ്ച പരീക്ഷ നടത്താൻ സുപ്രീംകോടതി അനുമതി. കോവിഡ് ബാധിച്ചതിനാലോ കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നതിനാലോ സെപ്തംബർ 13ന്റെ നീറ്റ് എഴുതാൻ കഴിയാത്തവർക്കാണ് അവസരം. രണ്ട് പരീക്ഷയുടെയും ഫലം 16ന് പ്രഖ്യാപിക്കും.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഒരു അവസരംകൂടി അനുവദിച്ചത്. പരീക്ഷ നടത്താമെന്നും വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കാമെന്നും സോളിസിറ്റർ ജനറൽ തുഷാർമേത്ത കോടതിയെ അറിയിച്ചു. നീറ്റ് മാറ്റിവയ്ക്കണമെന്ന രക്ഷിതാക്കളുടെയും ആറ് സംസ്ഥാന സർക്കാരിന്റെയും ആവശ്യം കോടതി തള്ളിയിരുന്നു. രജിസ്റ്റർ ചെയ്ത 15.97 ലക്ഷം വിദ്യാർഥികളിൽ 14.37 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്.
Post a Comment