
ദോഹ : ആലപ്പുഴ ഹരിപ്പാട് വെട്ടുവേണി ഭാസി ഭവനില്‍ ഭാസി മാധവന്‍(58) ഹൃദയാഘാതത്തെത്തുടര്‍ന്ന് ഖത്തറില്‍ നിര്യാതനായി.രണ്ടു പതിറ്റാണ്ടായി ഖത്തര്‍ പ്രവാസിയായ ഭാസി അല്‍ ഖോര്‍ റിലയന്റ് ഗ്രൂപ്പില്‍ ഭാരവാഹനങ്ങളുടെ ഡ്രൈവര്‍ ആയിരുന്നു. അച്ഛന്‍: മാധവന്‍. അമ്മ: ശാന്ത. ഭാര്യ: സുധാമണി. മകന്‍: ഭരത് സൂര്യ. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന്(തിങ്കള്‍) രാത്രിയോടെ മൃതദേഹം ഖത്തര്‍ എയര്‍വേയ്സിന്റെ കൊച്ചി വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Post a Comment