കൊച്ചി> വഴിയരികില് ബിരിയാണി കച്ചവടം നടത്തി വന്നിരുന്ന ട്രാന്സ്ജെന്ഡര് യുവതി സജന ഷാജിയെ അമിതമായി ഗുളിക കഴിച്ചതിനെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചു.ബിരിയാണി വില്ക്കാനെത്തിയ തന്നെ വില്പന നടത്താനാനുവദിക്കാതെ ചിലര് ഉപദ്രവിച്ചെന്ന് സജന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത് കേരളത്തില് ഏറെ ചര്ച്ചയായിരുന്നു.
തുടര്ന്ന് വലിയ പിന്തുണയാണ് പൊതു സമൂഹത്തില് നിന്ന് സജനയ്ക്ക് ലഭിച്ചത്. പലരും ഇവര്ക്ക് സാമ്പത്തിക സഹായവുമായി രംഗത്തു വന്നു.
എന്നാല് ഇതിന് പിന്നാലെ സജനയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോയില് പറയുന്ന കാര്യങ്ങള് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചുകൊണ്ട് ചിലര് രംഗത്തെത്തുകയായിരുന്നു. ഇവര് ഫേസ്ബുക്ക് വീഡിയോ വഴി സജനയും സുഹൃത്തുക്കളും ചേര്ന്ന് പണം സമാഹരിക്കനായി നടത്തിയ നാടകമായിരുന്നെന്ന നിലയില് ആരോപണങ്ങള് ഉന്നയിച്ചിരുന്നു.
വിവാദങ്ങളില് മനം നൊന്താണ് ജീവനൊടുക്കാന് ശ്രമിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
നിലവില് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില് ചികിത്സയില് കഴിയുകയാണ്
Post a Comment