കൊച്ചി | മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് വ്യക്തിപരമായി ഒരു പരചിയവുമില്ലെന്നും ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. കോണ്‍സുല്‍ ജനറലിന്റെ ഒപ്പമല്ലാതെ താന്‍ ഒരു തവണ മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടത്. ഷാര്‍ജ ഭരണാധികാരിയുടെ സ്വീകരണവുമായി ബന്ധപ്പെട്ടായിരുന്നു അത്.
ഔദ്യോഗികമായ കൂടിക്കാഴ്ചകള്‍ മാത്രമെ ഉണ്ടായിട്ടുള്ളു. കോണ്‍സുല്‍ ജനറല്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയ സമയത്ത് താനും ഉണ്ടായിരുന്നുവെന്നും സ്വപ്ന മൊഴി നല്‍കി.
അതിന് ശേഷം ഷാര്‍ജ സുല്‍ത്താന്റെ വരവുമായി ബന്ധപ്പെട്ട് 2018ലാണ് മുഖ്യമന്ത്രിയെ കണ്ടത്. ആ സമയത്ത് ഷാര്‍ജാ സുല്‍ത്താനെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തന്നോട് കോണ്‍സുലേറ്റില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചത്.
തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ അനുശോചനം അറിയിക്കാന്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ശിവശങ്കറിന്റെ ഫോണില്‍ നിന്ന് തന്നെ വിളിച്ചിരുന്നുവെന്നും ചോദ്യം ചെയ്യലിനിടെ സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന ഇ ഡിയുടെ ചോദ്യത്തിന് ഇല്ല എന്നാണ് സ്വപ്ന മറുപടി നല്‍കിയത്.
Post a Comment