രണ്ട് ദിനങ്ങളിലായി ഇഞ്ചോടിച്ച് പോരാട്ടം കാഴ്ചവെച്ച് നടന്ന സാഹിത്യോത്സവിൽ ഇത്തവണയും മലപ്പുറം ഈസ്റ്റ് തന്നെ ഓവറോൾ കിരീടം നിലനിർത്തി. മലപ്പുറം വെസ്റ്റ് രണ്ട് കോഴിക്കോട് മൂന്ന് സ്ഥാനങ്ങൾ നേടി. തുടർച്ചയായ അഞ്ചാം തവണയാണ് മലപ്പുറം ജില്ല (ഈസ്റ്റ്) സാഹിത്യോത്സവ് ജോതാക്കളായത്.
കൊവിഡ് സാഹചര്യത്തിൽ ഓൺലൈനായി നടന്ന സാഹിത്യോത്സവിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിലെ നീലഗിരിയിൽ നിന്നുമുള്ള ആയിരത്തോളം പ്രതിഭകളാണ് പങ്കെടുത്തത്.
ഫൈനൽ പോയിന്റ്
READ ALSO: നബിദിനം സ്പെഷ്യൽ CLICK HERE
സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സി കെ റാശിദ് ബുഖാരിയുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, എസ്.എസ്.എഫ് സെക്രട്ടറിമാരായ സി.ആര്‍.കെ കുഞ്ഞുമുഹമ്മദ്, എം അബ്ദുര്‍ റഹ് മാന്‍, നിസാമുദ്ദീന്‍ ഫാളിലി, ഹാമിദലി സഖാഫി പ്രസംഗിച്ചു.
Post a Comment