ഒന്നാമത്തെ പ്ലസ് വണ്‍ പ്രവേശനം; ഫലം നാളെ പ്രസിദ്ധീകരിക്കും


തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ  ഒന്നാമത്തെ
സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും. നാളെ രാവിലെ 10നാണ് ഫലം പ്രസിദ്ധീകരിക്കുന്നത്.ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ നിന്നുമായി 1,07,915 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണനയിൽ എടുത്തത്.

പ്ലസ് വണ്‍ പ്രവേശനം നാളെ മുതല്‍ മാസം 23 വരെ കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടക്കുക.അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in എന്ന ലിങ്കില്‍ ലഭിക്കുന്നലാണ്. സംവരണം അനുസരിച്ച് നിലവില്‍ ഉണ്ടായിരുന്ന ഒഴിവുകൾ പരിഗണിച്ചാണ് സീറ്റുകളെ ക്രമീകരിച്ചിരിക്കുന്നത്.

ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ, സ്പോര്‍ട്സ് ക്വാട്ടയിലോ, പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാംമത്തെ ഓപ്ഷനിലാണ് പ്രവേശനം കിട്ടിയതെങ്കിലും മാറ്റി നൽകുന്നതിന് അപേക്ഷിക്കാവുന്നതാണ്.അലോട്ട്മെന്റിനുശേഷമുള്ള ഒഴിവ് ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post