വീണ്ടും അപൂർവ വൈറസ് പടരുന്നു:മനുഷ്യരില്‍ അപൂര്‍വമായ എച്ച്1എന്‍2 വൈറസ്ബാധ കാനഡയില്‍ സ്ഥിരീകരിച്ചു

ഒട്ടാവ: 
മനുഷ്യരിൽ തികച്ചും അപൂർവമായ എച്ച്1എൻ2 വൈറസ് ബാധ കാനഡയിൽ സ്ഥിരീകരിച്ചു. മധ്യപ്രവിശ്യയായ ആൽബർട്ടോയിലാണ് അപൂർവയിനം പന്നിപ്പനി റിപ്പോർട്ട് ചെയ്തത്. കോവിഡ്-19 ന്റെ പരിശോധനയ്ക്കിടെയാണ് എച്ച്1എൻ2 വൈറസ് ബാധ കണ്ടെത്തിയത് ഒക്ടോബർ മധ്യത്തോടെയാണ് ജലദോഷപ്പനിയുടെ ലക്ഷണങ്ങളുമായെത്തിയ ഒരു രോഗിയിൽ എച്ച്1 എൻ2 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് ആൽബർട്ടോയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ദീന ഹിൻഷോയും ചീഫ് വെറ്റേറിനേറിയൻ ഡോക്ടർ കൈത്ത് ലീമാനും സംയുക്തമായി പുറത്തിറക്കിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

മറ്റാർക്കും രോഗലക്ഷണങ്ങളോ രോഗബാധയോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. സാധാരണയായി പന്നികളിലാണ് എച്ച്1എൻ2 വൈറസ് ബാധ കണ്ടുവരുന്നത്. എന്നാൽ പന്നിമാംസം ഭക്ഷിക്കുന്നതിൽ നിന്ന് വൈറസ് ബാധയുണ്ടാവാനുള്ള സാധ്യത കുറവാണെന്ന് ആൽബർട്ട ഗവൺമെന്റിന്റെ വെബ്സൈറ്റിൽ പറയുന്നു. മനുഷ്യനിലെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനും വൈറസ് മറ്റാർക്കെങ്കിലും പകരാനുള്ള സാഹചര്യമുണ്ടായിട്ടുണ്ടോയെന്ന കാര്യത്തിലും പഠനം ആരംഭിച്ചു കഴിഞ്ഞു. എച്ച്1എൻ2 വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണെങ്കിലും അടുത്തിടപഴകുന്ന വ്യക്തികളിൽ ചിലപ്പോൾ വൈറസ് ബാധിച്ചേക്കാമെന്ന് ഡോക്ടർ ദീന ഹിൻഷോ പറഞ്ഞു. 2005 മുതൽ ലോകത്താകമാനം ആകെ 27 വ്യക്തികളിൽ മാത്രമാണ് എച്ച്1എൻ2 വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മനുഷ്യരിൽ അത്യപൂർവമായി മാത്രമാണ് ഈ വൈറസ്ബാധ ഉണ്ടായതായി കണ്ടെത്തിയിട്ടുള്ളതെന്നും രോഗബാധയുള്ള പന്നികളിൽ നിന്നാണ് സാധാരണയായി രോഗം പകരുന്നതെന്നും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് എളുപ്പം പകരുന്ന തരത്തിലെ വൈറസല്ലെന്നാണ് ഇതുവരെയുള്ള പഠനം സൂചിപ്പിക്കുന്നതെന്നും കാനഡയിലെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസറായ തെരേസ ടാം ട്വീറ്റ് ചെയ്തു. 
OLDER POSTS: 


6000MAH ബാറ്ററിയുടെ ഈ ഫോൺ 7100 രൂപയ്ക്ക് ആമസോണിൽ CLICK HERE










Post a Comment

Previous Post Next Post