പാകിസ്താനി പേരാണെന്ന് ചൂണ്ടിക്കാണിച്ച് പ്രശസ്ത വ്യാപാര സ്ഥാപനമായ ‘കറാച്ചി ബേക്കറി’യ്ക്ക് നേരെ ശിവസേനയുടെ ഭീഷണി. പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പാകിസ്താനി പേരായ കറാച്ചിക്ക് പകരം മറാത്തി പേര് എന്തെങ്കിലും കണ്ടെത്തണമെന്നാണ് ശിവസേന നേതാവ് നിഥിൻ നന്ദഗാവ്കർ കറാച്ചി ബേക്കറിയിലെത്ത് ആവശ്യപ്പെട്ടത്. ഇയാൾ ബാന്ദ്ര വെസ്റ്റിലെ കറാച്ചി ബേക്കറി കടയിലെത്തി ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
‘ഞങ്ങൾ നിങ്ങൾക്ക് സമയം നൽകുന്നു. മറാത്തിയിലേക്ക് പേര് മാറ്റുക. 15 ദിവസത്തിനകം പറഞ്ഞ മാറ്റങ്ങൾ വരുത്തണം’- വീഡിയോയിൽ നിഥിൻ ഉടമയോട് പറയുന്നതിങ്ങനെ. അതേസമയം, ശിവസേന നേതാവിന്റെ ഭീഷണിയെ തുടർന്ന് കടയുടമ കടയുടെ പേര് പേപ്പർകൊണ്ട് മറച്ചിരിക്കുകയാണ്.
Post a Comment