പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍, 1500 രൂപ ക്ഷേമപെന്‍ഷന്‍; എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം :
തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ക്ഷേമനിധി, തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ പത്തുലക്ഷം പേർക്ക് തൊഴിൽ, ക്ഷേമപെൻഷൻ 1,500 രൂപയായി ഉയർത്തും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ. വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട് എന്നതാണ് എൽഡിഎഫ് മുന്നോട്ടുവെയ്ക്കുന്ന മുദ്രാവാക്യം. പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനങ്ങൾ 2021 ജനുവരി ഒന്നിന് തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ക്ഷേമനിധി നിലവിൽ വരും. വർഷത്തിൽ 20 ദിവസമെങ്കിലും പണിയെടുക്കുന്ന എല്ലാവർക്കും ക്ഷേമനിധിയിൽ ചേരാൻ സാധിക്കും. അംശാദായത്തിന് തുല്യമായ തുക സർക്കാർ നൽകും. 

മറ്റു പെൻഷനുകളില്ലാത്ത എല്ലാ അംഗങ്ങൾക്കും 60 വയസു മുതൽ പെൻഷൻ നൽകും. 75 ദിവസം തൊഴിലെടുത്ത മുഴുവൻപേർക്കും ഫെസ്റ്റിവെൽ അലവൻസും നൽകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ പത്തുലക്ഷം പേർക്ക് തൊഴിൽ നൽകും. കാർഷിക മേഖലയുടെ അഭിവൃദ്ധിയിലൂടെ അഞ്ചുലക്ഷം തൊഴിലുകൾ സൃഷ്ടിക്കും. അതോടൊപ്പം സൂക്ഷ്മചെറുകിട സംരംഭങ്ങളിലൂടെ കാർഷികേതര മേഖലയിലും അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ജനുവരി ഒന്നു മുതൽ ക്ഷേമപെൻഷൻ 1,500 രൂപയായി ഉയർത്തുന്നതാണ്. 
◆60 വയസ്സ് കഴിഞ്ഞവർക്ക് മുഴുവൻ ◆പെൻഷൻ നൽകും. കേവലദാരിദ്ര്യം ഇല്ലാതാക്കും. 
◆എല്ലാവർക്കും വെളിച്ചം, 
◆എല്ലാവർക്കും കുടിവെള്ളം, ◆എല്ലാവർക്കും വീട് 
OTHER POSTS: 

Post a Comment

Previous Post Next Post